ക്യാപ്റ്റനായി തുടരണമെന്നുണ്ട്, പക്ഷേ അവര്‍ സമ്മതിക്കുന്നില്ല ; ജോ റൂട്ടിനെ താഴെയിറക്കാന്‍ കല്ലെറിഞ്ഞ് മുന്‍ താരങ്ങള്‍

ആഷസില്‍ 4-0 ന് തോല്‍വി, ഇന്ത്യയ്ക്ക് എതിരേയുള്ള അഞ്ച് കളികള്‍ വരുന്ന ടെസ്റ്റ് പരമ്പരയില്‍ 2-1 ന് തോല്‍വി. ഇംഗ്‌ളണ്ടിന്റെ ടെസ്റ്റ് നായക പദവി ഒഴിയാന്‍ ജോ റൂട്ടിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ്. വെസ്റ്റിന്‍ഡീസിനെതിരേ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-0 ന് തോല്‍ക്കുക കൂടി ചെയ്തതോടെ ശരിക്കും താരം കുരുങ്ങി.

ഇംഗ്‌ളീഷ് ടീമിന്റെ നായക പദവിയില്‍ നിന്നും ജോ റൂട്ടിനെ മാറ്റാന്‍ ആവശ്യപ്പെട്ട് മുന്‍ താരങ്ങളുടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളുമായി ഒരു ഡസന്‍ താരങ്ങളാണ് താരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. മുന്‍ ഇംഗ്‌ളീഷ് നായകന്മാരായ മൈക്കല്‍ വോണ്‍, മൈക്കല്‍ അതേര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, സ്റ്റീവ് ഹാര്‍മിസണ്‍ എന്നിവരെല്ലാം ജോ റൂട്ടിനോട് നായകസ്ഥാനത്ത് നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം ഇംഗ്്്‌ളീഷ് ടെസ്റ്റ് ടീമിന്റെ നായകപദവി ഒഴിയുന്നതിനോട് ജോ റൂട്ടിന് അശേഷം താല്‍പ്പര്യമില്ല. ഇക്കാര്യം വെസ്റ്റിന്‍ഡീസിനെതിരേ 1-0 ന് പരാജയപ്പെട്ട പരമ്പരയ്ക്ക് ശേഷം താരം കൃത്യമായി വ്യക്തമാക്കുകയും ചെയ്്തു. ഈ വിഷയം താന്‍ മുമ്പ് പലതവണ സംസാരിച്ചിട്ടുണ്ടെന്നും ഒന്നും മാറാന്‍ പോകുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും നിങ്ങളുടെ കയ്യിലാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ടീം മുഴുവന്‍ തനിക്കൊപ്പമുണ്ടെന്നതാണ് പ്രധാനകാര്യമെന്നും ജോ റൂട്ട് വ്യക്തമാക്കി.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍