ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നി: വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 24ന് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ച് മാനം രക്ഷിക്കാനുള്ള ശ്രമത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അതിഥികള്‍ക്കുള്ള റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഇതുവരെ നാല് ടെസ്റ്റുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്ന് ടെസ്റ്റുകള്‍ സമനിലയായപ്പോള്‍ ഒരു ടെസ്റ്റില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇവിടെ ജയം സ്വന്തമാക്കിയത്. ഈ മത്സരം ഇന്ത്യയുടെ ജയത്തില്‍ മാത്രമല്ല അറിയപ്പെടുന്നത്. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള പോരും ഈ മത്സരത്തെ ശ്രദ്ധേയമാക്കി. നെലിനെ സിക്‌സ് പറത്തിയ ശ്രീശാന്തിന്റെ ബാറ്റ് വീശിയുള്ള ഡാന്‍സ് ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഈ മത്സരത്തില്‍ ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയിരുന്നുവെന്നാണ് നെല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അത് ആ സമയത്തെ ദേഷ്യം കൊണ്ട് തോന്നിയതായിരുന്നുവെന്നും മത്സരത്തിന് ശേഷം ശ്രീശാന്തിനെ ഡ്രസിങ് റൂമില്‍ ചെന്ന് കാണുകയും സംസാരിക്കുകയും ചെയ്തുവെന്നും നില്‍ വ്യക്തമാക്കി.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്