ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്കില്ല; ഇന്ത്യയുടെ പരിശീലനം മുന്‍ സൂപ്പര്‍ താരത്തെ ഏല്‍പ്പിച്ച് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വൈറ്റ് ബോള്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, നവംബറില്‍ നാല് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യ പ്രോട്ടീസുമായി ഏറ്റുമുട്ടും. യഥാക്രമം നവംബര്‍ 8, 10, 13, 15 തിയതികളിലാണ് മത്സരം.

നവംബര്‍ 22 മുതല്‍ പെര്‍ത്തില്‍ 2024-25 ലെ വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ആരംഭിക്കുന്നതിനാലാണ് ഗൗതം ഗംഭീറിനു പകരം ലക്ഷ്മണിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്. ലക്ഷ്മണിനെക്കുറിച്ചുള്ള വാര്‍ത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ ക്രിക്ബസ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

കൂടാതെ, ബെംഗളൂരുവിലെ എന്‍സിഎയിലെ കോച്ചിംഗ്, സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കര്‍, ശുഭദീപ് ഘോഷ് എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്മണിന്റെ കീഴില്‍ കോച്ചിംഗ് സംഘത്തിന്റെ ഭാഗമാകും.

ആദ്യം, ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കും ഓസ്ട്രേലിയന്‍ പര്യടനത്തിനും ഇടയില്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനം ഷെഡ്യൂള്‍ ചെയ്യേതിരുന്നില്ല. എന്നാല്‍, പിന്നീട് ബിസിസിഐയും സിഎസ്എയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പുനഃക്രമീകരിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീം

സൂര്യകുമാര്‍ യാദവ് (സി), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (ഡബ്ല്യുകെ), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ (ഡബ്ല്യുകെ), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍ , യാഷ് ദയാല്‍

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം