പഴയ കളിക്കൂട്ടുകാരനെ പഞ്ഞിക്കിട്ട് വിഷ്ണു; കേരളത്തെ കൈവിട്ടതിന് കുഞ്ഞു പ്രതികാരം

സ്വന്തം നാട് ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് ചേക്കേറിയ പേസര്‍ സന്ദീപ് വാര്യര്‍ക്ക് കേരളത്തിന്റെ വക ചെറിയൊരു ഷോക്ക് ട്രീറ്റ്‌മെന്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കേരള ബാറ്റര്‍ വിഷ്ണു വിനോദിന്റെ കനത്ത പ്രഹരത്തിന് സന്ദീപ് ഇരയായി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനുവേണ്ടി പന്തെറിഞ്ഞ സന്ദീപ് വാര്യര്‍ 2.3 ഓവറില്‍ വഴങ്ങിയത് 25 റണ്‍സ്. ആദ്യ നിലവാരം കാത്ത സന്ദീപിന് രണ്ടാം സ്‌പെല്ലിലാണ് പിഴച്ചത്. 18-ാം ഓവറില്‍ സന്ദീപിനെ വിഷ്ണു വിനോദ് രണ്ട് സിക്‌സുകള്‍ക്കും ഒരു ബൗണ്ടറിക്കും പറത്തി. മൂന്നു പന്തുകള്‍ എറിഞ്ഞ സന്ദീപിന് ഓവര്‍ പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ശരവണ കുമാറാണ് 18-ാം ഓവര്‍ എറിഞ്ഞുതീര്‍ത്തത്.

കഴിഞ്ഞ വര്‍ഷമാണ് കേരളം വിട്ട് സന്ദീപ് വാര്യര്‍ തമിഴ്‌നാട് ടീമില്‍ ചേര്‍ന്നത്. കൂടുതല്‍ ശക്തമായ ടീമിലെ മികച്ച പ്രകടനങ്ങള്‍ ദേശീയ തലത്തില്‍ സാന്നിധ്യമറിയിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് സന്ദീപിന്റെ തീരുമാനത്തിന് കാരണം. 2019 രഞ്ജി സീസണില്‍ 44 വിക്കറ്റുമായി സെമി പ്രവേശനത്തില്‍ നിര്‍ണായക പങ്കുവഹിച്ച സന്ദീപിന്റെ കൂടുമാറ്റം കേരളത്തിന് തിരിച്ചടിയായിരുന്നു.

Latest Stories

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

ഇന്ത്യന്‍ ടീമിനെ ഇനിയും പരിശീലിപ്പിക്കാനില്ല, ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ല!

മുഖ്യമന്ത്രി വിദേശത്തേക്ക് പോയ കാര്യം അറിഞ്ഞില്ല; പിണറായി രേഖമൂലം കത്ത് നല്‍കിയില്ല; സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍

'മുൻകാലങ്ങളിൽ കോണ്‍ഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ട്'; മോദി പ്രധാനമന്ത്രിയല്ല, സർവാധിപതിയെന്ന് രാഹുല്‍