INDIAN CRICKET: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്ലിയും, ബിസിസിഐയെ അറിയിച്ചു, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പങ്കെടുക്കുമോ, ആരാധകര്‍ സങ്കടത്തില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ്മ വിരമിച്ചതോടെ മറ്റ് സീനിയര്‍ താരങ്ങളുടെ തീരുമാനം ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. രോഹിത് ശര്‍മ്മയ്ക്ക് ശേഷം വിരാട് കോഹ്ലിയാവും വിരമിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ സൂപ്പര്‍താരം തന്റെ തീരുമാനം ബിസിസിഐ അറിയിച്ചുവെന്നാണ് പുതിയ വിവരം.

36കാരനായ കോഹ്ലി സമീപകാലത്തായി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ മറ്റ് കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവച്ചിട്ടില്ല. അഞ്ച് ടെസ്റ്റുകളില്‍ നിന്നാണ് ഒരു സെഞ്ച്വറി താരം നേടിയത്. കുറഞ്ഞ സ്‌കോറുകളിലാണ് കൂടുതല്‍ മത്സരങ്ങളിലും കോഹ്ലി പുറത്തായിട്ടുളളത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമിലൂടെയാണ് കോഹ്ലി കടന്നുപോവുന്നത്. വിരമിക്കല്‍ തീരുമാനം ബിസിസിഐയെ അറിയിച്ചെങ്കിലും ഇംഗ്ലണ്ട് സീരീസില്‍ കൂടി തുടരാന്‍ വിരാട് കോഹ്ലിയോട്‌ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

2014ലാണ് കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായത്. ഇന്ത്യയുടെ എറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ നേടിയത്. 60 മത്സരങ്ങള്‍ കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം കളിച്ചപ്പോള്‍ അതില്‍ 40 ടെസ്റ്റുകളിലും ജയിക്കാനായി. 17 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. 11 എണ്ണം സമനിലയിലായി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ