നാലാം ടെസ്റ്റ്; നാണംകെട്ട റെക്കോഡിന്റെ തലപ്പത്ത് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായി മൊട്ടേരയില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നാണക്കേടിന്റെ റെക്കോഡില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് കോഹ്‌ലിയ്ക്ക് ഭാരമായിരിക്കുന്നത്.

ഈ റെക്കോഡില്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് കോഹ്‌ലി. ഇരുവരും 13 മത്സരങ്ങളിലാണ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായത്. ഒരുവട്ടം കൂടി പിഴച്ചാല്‍ നാണക്കേടിന്റെ റെക്കോഡ് കോഹ്‌ലിയ്ക്ക് ഒറ്റയ്ക്ക് ചുമക്കാം. എം.എസ് ധോണി (11), കപില്‍ ദേവ് (10) എന്നിവരാണ് ഈ റെക്കോഡില്‍ കോഹ്‌ലിക്ക് താഴെയുള്ള മറ്റ് നായകന്മാര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 8 ഡക്കുകളെന്ന ധോണിയുടെ റെക്കോഡിനൊപ്പവും കോഹ്‌ലി എത്തി.

ഒരു സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി മൊട്ടേരയില്‍ എട്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ കോഹ്‌ലി മടങ്ങുകയായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്സിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി പുറത്തായത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 32 റണ്‍സുമായി രോഹിത് ശര്‍മ്മ ക്രീസിലുണ്ടെന്നതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ലീച്ച്, സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ