ഇന്ത്യക്കാരോട് അപേക്ഷയുമായി വിരാട് കോഹ്ലി

ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്നതിനെ ഇന്ത്യന്‍ പൗരന്‍മാരോട് അഭ്യര്‍ത്ഥനയുമായി നായകന്‍ വിരാട് കോഹ്ലി. ഓരോരുത്തരും പരമാവധി സാമൂഹിക അകലം പാലിക്കണമെന്നാണ് കോഹ്ലി അഭ്യര്‍ത്ഥിയ്ക്കുന്നത്. സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോഹ്ലി ഇക്കാര്യം പറയുന്നത്.

“ഞാന്‍ വിരാട് കോഹ്ലി. ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയിലല്ല ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കാണുന്നത്, കര്‍ഫ്യു നിയന്ത്രണങ്ങളൊ, ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങളോ പാലിക്കാതെ ആളുകള്‍ സംഘമായി സഞ്ചരിക്കുന്നതാണ്. ഇതിനര്‍ത്ഥം ഈ പോരാട്ടത്തെ വളരെ ലളിതമായി നാം കാണുന്നു എന്നതാണ്. എന്നാല്‍ കാണുന്ന പോലെയോ മനസിലാക്കിയ പോലെയോ ഈ പോരാട്ടം അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ എല്ലാവരും പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് അപേക്ഷിക്കുകയാണ്.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ അശ്രദ്ധ കൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കും വൈറസ് ബാധ പടരാതിരിക്കട്ടെ. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. അവര്‍ നമുക്കായി കഠിനമായി പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. സംഘമായി പുറത്തുപോയി നിയമലംഘനം നടത്താതെ നമ്മുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മാത്രമെ ഈ പോരാട്ടം ജയിക്കാനാവു.

രാജ്യത്തിന്റെ നന്മയെ കരുതിയെങ്കിലും അത് ചെയ്യൂ. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കു. രാജ്യത്തിനിപ്പോള്‍ ആവശ്യം നമ്മുടെ പിന്തുണയും സത്യസന്ധതയുമാണ്-കോഹ്ലി പറഞ്ഞു.

നിലിവില്‍ ഭാര്യ അനുഷ്‌ക്ക ശര്‍മ്മയ്‌ക്കൊപ്പം വീട്ടിലാണ് കോഹ്ലി. ഐപിഎല്‍ അനിശ്ചിതത്തിലായതോടെ പരിശീലനം പോലും റദ്ദാക്കിയാണ് കോഹ്ലി വീട്ടില്‍ തുടരുന്നത്.

Latest Stories

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!