ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ വിരാടിന്റെ നൃത്തം; ദാദയുടെ ശരിക്കുള്ള പിന്‍ഗാമിയെന്ന് ആരാധകര്‍

2002ല്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയത്തിനുശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ജഴ്‌സി ഊരി ചുഴറ്റി നടത്തിയ ആഘോഷം വിഖ്യാതമാണ്. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ സമാനമൊരു ദൃശ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പിറവികൊടുത്തു.

Image

ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ സഹതാരങ്ങളുടെ നടുവിലാണ്‌കോഹ്ലി നൃത്തമാടിയത്. സീറ്റില്‍ ഇരുന്ന് താളത്തില്‍ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയ കോഹ്ലി പിന്നീട് എഴുന്നേറ്റ് നിന്ന് കൈകള്‍ മുകളിലേക്ക് പിണച്ച് നാഗനൃത്തം നടത്തി. ചുറ്റുമിരിക്കുന്ന സഹതാരങ്ങള്‍ കോഹ്ലിയുടെ ഡാന്‍സ് ആസ്വദിക്കുന്നുമുണ്ട്. കോഹ്ലിയുടെ നൃത്തത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറല്‍ ആകുകയും ചെയ്തു.

വിരാടിന്റെ നൃത്തം ആരാധകരെ സന്തോഷിപ്പിച്ചെങ്കിലും കളത്തില്‍ ഇന്ത്യയുടെ സ്ഥിതി അത്ര പന്തിയല്ല. അവസാനദിനം ഇരുനൂറിന് മുകളിലൊരു ലീഡ് മാത്രമേ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് എന്തെങ്കിലുമൊരു സാധ്യത നല്‍കുകയുള്ളൂ. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഋഷഭ് പന്തിലും വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പിലുമാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി