വിജയ് ഹസാരെ ട്രോഫി: രോഹന് അര്‍ദ്ധ സെഞ്ച്വറി, കേരളം കരകയറുന്നു

വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ച്ചയോടെ തുടങ്ങിയ കേരളം കര കയറുന്നു. 24 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തെ വിനൂപ് മനോഹരന്‍-രോഹന്‍ എസ്. കുന്നുമ്മല്‍ സഖ്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് കൈപിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

54 ബോളില്‍ 41 റണ്‍സെടുന്ന വിനൂപ് പുറത്തായെങ്കിലും രോഹന്‍ മികച്ച രീതിയില്‍ ബാറ്റ് വീശി ക്രീസിലുണ്ട്. രോഹന്‍ 87 ബോളില്‍ 65 (2×6, 4×4) റണ്‍സെടുത്തിട്ടുണ്ട്. 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ് കേരളം. രോഹന് ഒപ്പം 11 റണ്‍സുമായി സച്ചിന്‍ ബേബിയാണ് ക്രീസില്‍.

വിജയ് ഹസാരെ ട്രോഫി: മാറ്റമില്ലാതെ സഞ്ജു, സര്‍വീസസിനെതിരെ കേരളം തരിപ്പണം

മത്സരത്തില്‍ ടോസ് നേടിയ സര്‍വീസസ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജയ്പുരിലെ കെ.എല്‍. സെയ്‌നി സ്റ്റേഡിയത്തിലാണ് മത്സരം. ജലജ് സക്‌സേന (0), മുഹമ്മദ് അസ്ഹറുദ്ദീന്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് തുടക്കത്തിലെ നഷ്ടമായിരുന്നു. ദിവേഷ് ഗുര്‍ദേവ് പതാനിയ ആണ് രണ്ട് പേരെയും മടക്കിയത്.

സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം എലീറ്റ് ഗ്രൂപ്പ് ഡിയിലെ 5 മത്സരങ്ങളില്‍ നാലും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ കരുത്തരായ മഹാരാഷ്ട്രയെ അടക്കം വീഴ്ത്തിയ കേരളം മധ്യപ്രദേശിനോടു മാത്രമാണു തോറ്റത്.

2012-13 സീസണില്‍ സെമിയിലെത്തിയതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഗഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കര്‍ണാടകയോടു തോറ്റു പുറത്തായിരുന്നു.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും