ഐപിഎൽ 2026 സീസണിൽ 15-കാരനായ വൈഭവ് സൂര്യവൻഷി നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ബാറ്റിംഗിലൂടെ അഞ്ച് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്. ഇപ്പോഴിതാ വൈഭവിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്.
‘ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇപ്പോഴും ആ അവിശ്വസനീയതയിൽ നിന്ന് പുറത്ത് വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവൻ പ്രതിഭയുടെ മിന്നലാട്ടമല്ല, ഒരു യഥാർത്ഥ പ്രതിഭാസമാണ്. പന്ത് വളരെ മനോഹരമായി ഹിറ്റ് ചെയ്യുന്ന താരം കൂടിയാണ് അവൻ. വൈഭവ് അടിക്കുന്ന പന്തുകൾ ബൗണ്ടറിയില്‍ നിന്നും 20 മുതൽ 30 മീറ്റർ ദൂരെ വരെയാണ് പോയി വീഴുന്നത്’
‘അത്രയും കരുത്തനായ, ഒരുപാട് ഷോട്ടുകളുള്ള ഒരു ബാറ്റർക്കെതിരെ പന്തെറിയുമ്പോൾ ബൗളർമാർക്ക് പിഴവുകൾ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. വൈഭവ് എന്നെ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി’, കമിൻസ് വ്യക്തമാക്കി.