ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ഏഷ്യ കപ്പിൽ നിന്ന് സൂപ്പർ താരം പുറത്ത്; പകരം അക്‌സർ പട്ടേൽ ടീമിൽ

വലത് കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായി. ബിസിസിഐ ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ജഡേജയുടെ പകരക്കാരനായി അക്സർ പട്ടേലിനെ തിരഞ്ഞെടുത്തു.

“ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അഖിലേന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി അക്സർ പട്ടേലിനെ തിരഞ്ഞെടുത്തു. വലത് കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജ ടൂർണമെന്റിൽ നിന്ന് പുറത്തായി. അദ്ദേഹം ഇപ്പോൾ ബിസിസിഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ്,” ബിസിസിഐ പത്രക്കുറിപ്പിൽ പറയുന്നു.

നേരത്തെ ടീമിലെ സ്റ്റാൻഡ്‌ബൈകളിൽ ഒരാളായി അക്‌സർ പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു, ഇപ്പോൾ ഉടൻ തന്നെ ദുബായിൽ ടീമിനൊപ്പം ചേരും.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ 35 റൺസുമായി മികച്ച പ്രകടനം പുറത്തെടുക്കാൻ ജഡേജക്ക് സാധിച്ചിരുന്നു. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ജഡേജ ഹോങ്കോങിന് എതിരെയും മികച്ച പ്രകടനം നടത്തിയിരുന്നു.

ജഡേജയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട് പ്രത്യേകിച്ച് നിർണായക മത്സരങ്ങൾ വരാനിരിക്കെ.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു