അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്ക് ; രഘുവംശിയ്ക്കും രാജ്ബാവയ്ക്കും സെഞ്ച്വറി

കോവിഡിനെ തുടര്‍ന്ന അഞ്ച് റിസര്‍വ് താരങ്ങളുമായി കളിക്കാനിറങ്ങേണ്ടി വന്ന ഇന്ത്യന്‍ ടീം ഉഗാണ്ടേയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ആംഗരീഷ് രഘുവംശിയും രാജ് ബാവയും സെഞ്ച്വറി നേടി.

ഓപ്പണര്‍ ആംഗരീഷ് രഘുവംശി 144 റണ്‍സ് എടുത്താണ് പുറത്തായത്. 120 പന്തുകളില്‍ നിന്നായിരുന്നു രഘുവംശിയുടെ ശതകം. 22 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. മറുവശതത് രാജ്ബാവ 70 പന്തുകളിലാണ് സെഞ്ച്വറിയില്‍ എത്തിയത്. ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി.

അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റസ്മാന്‍ ഹാര്‍നൂര്‍ സിംഗിന് ഏറെ മുമ്പോട്ട് പോകാനായില്ല. 15 റണ്‍സിന് ഹാര്‍നൂര്‍ പുറത്തായി. പിന്നാലെ വന്ന നായകന്‍ നിശാന്ത് സിന്ധുവിനും അധികം നില്‍ക്കാനായില്ല. 15 റണ്‍സിന് നിശാന്ത് സിന്ധുവും പുറത്തായി 39 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നിരിക്കുകയാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു