Ipl

വേഗം മാത്രമല്ല ഉള്ളത് വിക്കറ്റും നേടും, താരത്തിന് റെക്കോഡ്

വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച കഴിഞ്ഞ ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ ബോൾട്ടിനെയും,അഫ്രിദിയെയും കാണുമ്പോൾ മുട്ട് വിറച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ഒരു അടിപൊളി മറുപടി നമുക്ക് കിട്ടിയിരിക്കുകയാണ്‌- ഉമ്രാൻ മാലിക്ക്. ഇപ്പോഴിതാ താരം നേടിയ ഒരു റെക്കോർഡ് ക്രിക്കറ്റ് ലോകത്ത് ചർച്ച ആവുകയാണ്.

ഇന്നലെ പഞ്ചാബ് കിങ്സിന് എതിരെയുളള താരത്തിന്റെ തീതുപ്പുന്ന പന്തുകളെ പഞ്ചാബ് താരങ്ങൾ നേരിടാൻ വിഷമിക്കുന്ന കാഴ്ച ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്മെന്റിന് നൽകുന്നത് ശുഭ സൂചനയാണ്. കൂറ്റനടികൾ പിറക്കേണ്ട അവസാന ഓവറിൽ റൺ ഒന്നും വഴങ്ങാതെ താരം നേടിയത് 3 വിക്കറ്റുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത്തരത്തിൽ ഒരു ചരിത്രം സൃഷ്ടിക്കുന്ന നാലാമത്തെ മാത്രം താരമായിരിക്കുകയാണ് താരം. അവസാന ഓവറിൽ വമ്പനടിക്കാരൻ ഒടിയൻ സ്മിത്ത്, വൈഭവ് അറോറ, രാഹുൽ ചഹാർ തുടങ്ങിയവരുടെ വിക്കറ്റുകളാണ് താരം നേടിയത്.

ഇർഫാൻ പത്താൻ, ജയദേവ് ഉനദ്കട്ട്, ലസിത് മലിംഗ തുടങ്ങിയവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. വേഗം മാത്രമേ ഉള്ളു, വിക്കറ്റ് നേടാൻ കഴിവില്ല എന്ന് പറഞ്ഞവർക്ക് ഉള്ള അടിയായി ഇന്നലെ ഉമറാണ് നടത്തിയ പ്രകടനം.

എന്തയാലും മോശം ടീം എന്ന് കളിയാക്കിയ ഹൈദരാബാദ് തുടർച്ചായി നാലാമത്തെ ജയം നേടുമ്പോൾ അതിലൊരു വലിയ പങ്ക് ഉമ്രാന് അവകാശപ്പെട്ടതാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി