ഒരേ സമയം രണ്ട് ടീമുകൾ കളിക്കും, ഒരുപാട് താരങ്ങൾക്ക് അവസരം; ബി.സി.സി.ഐയുടെ പദ്ധതികൾക്ക് ആരാധക പിന്തുണ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) പട്ടികയിലേക്ക് രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയതോടെ അടുത്ത സീസണിൽ ഐ.പി.എൽ വലിയ രീതിയിൽ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. പക്ഷെ വളരെ തിരക്കേറിയ മത്സരങ്ങൾ അല്ലാതെ തന്നെ കളിക്കുന്ന ഇന്ത്യക്ക് ഇത്തരത്തിൽ ഐ.പി. എൽ വിപുലീകരിക്കുന്നതോടെ ജോലി ഭാരം കൂടുമെന്നും കരുതപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടക്കുന്നുണ്ട്. 2021 ൽ, രണ്ട് വ്യത്യസ്ത സീനിയർ ക്രിക്കറ്റ് ടീമുകൾ ഒരേ സമയം പോരാട്ടത്തിന് ഇറങ്ങിയിരുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇംഗ്ലണ്ടിലായിരുന്നപ്പോൾ, ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള മറ്റൊരു ടീം ശ്രീലങ്കയ്‌ക്കെതിരെ പോരാടി.

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പറയുന്നതനുസരിച്ച്, ജോലിഭാരം നിയന്ത്രിക്കാനും രണ്ട് വ്യത്യസ്ത ടീമുകളെ ഫീൽഡ് ചെയ്യാനും ഇന്ത്യൻ ക്രിക്കറ്റിന്റെ പട്ടികയിൽ മതിയായ കളിക്കാർ ഉണ്ടാകുമെന്നതിനാൽ ക്രിക്കറ്റ് ആരാധകർക്ക് ഭാവിയിൽ സമാനമായ രീതിയിൽ ഒരേ സമയം രണ്ട് ടീമുകൾ കളത്തിലരിക്കാൻ സാധ്യതയുണ്ട്.

“ഞാൻ എൻസിഎ മേധാവി വിവിഎസ് ലക്ഷ്മണുമായി ചർച്ച നടത്തിയിട്ടുണ്ട്, ഞങ്ങളുടെ പട്ടികയിൽ എപ്പോഴും 50 കളിക്കാർ ഉണ്ടാകും. ഭാവിയിൽ, ഇന്ത്യൻ ടെസ്റ്റ് ടീം ഒരു രാജ്യത്ത് ഒരു പരമ്പരയും വൈറ്റ്-ബോൾ ടീം മറ്റൊരു രാജ്യത്ത് ഒരു പരമ്പരയും കളിക്കുന്ന ഒരു സാഹചര്യം നിങ്ങൾക്കുണ്ടാകും. ഒരേ സമയം രണ്ട് ടീമുകൾ കളത്തിലറങ്ങുന്ന രീതിയാണ് ഞങ്ങൾ തയാറാക്കുന്നത് ”അദ്ദേഹം പിടിഐയോട് പറഞ്ഞു.

‘‘ലോക ക്രിക്കറ്റ് ശക്തമായിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റും ശക്തമായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. രാജ്യാന്തര ക്രിക്കറ്റിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ട്. ഓസ്ട്രേലിയയ്‌ക്കെതിരെയോ ഇംഗ്ലണ്ടിനെതിരെയോ മാത്രം കളിക്കുന്ന തരത്തിലുള്ള ഉത്തരവാദിത്തമല്ല അത്. ചെറിയ ടീമുകൾക്കെതിരെയും നമ്മൾ പരമ്പരകൾ കളിക്കും”.

കൂടുതൽ യുവതാരങ്ങൾക്ക് അവസരങ്ങൾ കിട്ടുമെന്നതിനാൽ തന്നെ വലിയ പിന്തുണയാണ് ഷാ പറഞ്ഞ വാക്കുകൾക്ക് കിട്ടുന്നത്. എന്നാൽ ഐ.പി.എൽ രണ്ടരമാസം ആകുന്ന തീരുമാനത്തെ പാകിസ്ഥാൻ ബോർഡ് ഉൾപ്പടെ ഉള്ളവർ എതിർക്കുന്നുണ്ട്.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്