ടീമിനെ തിരഞ്ഞെടുക്കുന്നത് അനുഷ്‌ക ശര്‍മ്മയാണെന്ന് തോന്നുന്നു; കോഹ്ലിയെ ട്രോളി ട്വിറ്ററാറ്റികള്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയ രീതിക്കെതിരെ ആരാധകരുടെ ട്രോള്‍ മഴ. മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും രഹാനയെ വീണ്ടും തഴഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീമിനെ തെരഞ്ഞെടുത്തത് കോഹ്ലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

ആദ്യ മത്സരത്തില്‍ സ്വിങ്ങും ഫാസ്റ്റുമായി മികച്ച കളിയാണ് ഭുവനേശ്വര്‍ പുറത്തെടുത്തിരുന്നത്. പേരു കേട്ട ബാറ്റിംഗ് നിരയെക്കാളും ബാറ്റിങ്ങും മോശമല്ലായിരുന്നു. അതേസമയം ബാറ്റിങ്ങിന് ഏറെ പഴികേട്ട നിരയിലേക്ക് രഹാനെ വരുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും എല്ലാം പരസ്യമായ എതിര്‍പ്പ് പുച്ഛിച്ച് തള്ളിയാണ് കോഹ്ലി രഹാനയെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയ്ക്ക് പുറത്തിരുത്താന്‍ തീരുമാനിച്ചത്.

പ്രതിഭയും സാങ്കേതിക തികവും വേണ്ടുവോളമുളള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താരം ആര്‍പി സിംഗും ക്രിക്കറ്റ് കോളമിസ്റ്റായ സംബിത് ബാലും, ആനന്ദ് വാസുവുമെല്ലാം ഉണ്ട്.

https://twitter.com/GappistanRadio/status/952083203019304960

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍