Ipl

കൊൽക്കത്തയ്ക്ക് ട്രോൾ പൊങ്കാല, വെങ്കിടേഷ് ഒരു വൺ സീസൺ വണ്ടർ ആയിരുന്നോ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) അഞ്ചാമത്തെ ബൗളിംഗ് ഓപ്ഷന്റെ ദുർബലത കാരണം തോൽക്കുമെന്ന് ഉറച്ച ഡൽഹി ക്യാപിറ്റൽസിന് (ഡിസി) മത്സരത്തിലേക്ക് തിരിച്ചുവരാൻ കാരണമായി. കൈയിൽ ഇരുന്ന കളി ഡൽഹിയുടെ അടുത്ത് കൊണ്ടുപോയി കൊടുക്കുകയാണ് കെൽക്കത്ത ചെയ്ത് എന്ന് പറയാം. തോൽവിക്ക് പിന്നാലെ കൊൽക്കത്തക്ക് ട്രോൾ പൊങ്കാലയാണ് നേരിടേണ്ടതായി വരുന്നത്.

സീസൺ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന കൊൽക്കത്തയ്ക്ക് തുടർച്ചയായ അഞ്ചാം തോൽവിയാണ് നേരിടേണ്ടതായി വന്നത്. ഈ തോൽവിയോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും കുറഞ്ഞു എന്ന് പറയാം.

അഞ്ചാം ബൗളറുടെ അഭാവമാണ് കൊൽക്കത്തയ്ക്ക് പാരയായത്. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കൈവിട്ട വിജയം ഇത്തവണ റോവ്മാൻ പവൽ ഡൽഹിക്കു നേടിക്കൊടുത്തു. 16 പന്തിൽ മൂന്നു സിക്സറുകളുടെയും സഹായത്തിലാണ് ഡൽഹി വിജയവര കടന്നത്.

“നീയൊക്കെ എന്താ മുംബൈ ആകാനുള്ള മൈന്റാണോ, അങ്ങനെ ഞങ്ങൾ ജയിക്കുന്നില്ല തുടങ്ങി ഒരുപാട് ട്രോളുകളാണ് നിറയുന്നത്. 12 പന്തില്‍ ആറ് റണ്‍സെടുത്ത വെങ്കിടേഷ് അയ്യരെയാണ് ട്രോളുകള്‍ ടാര്‍ഗറ്റ് ചെയ്തത്. ഒരു സീസണ്‍ അദ്ഭുതമെന്ന് വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത കളിക്കാരനാണ് വെങ്കിടേഷ് എന്ന് പുഷ്‌കര്‍ കുറിച്ചു. ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്തി ഗില്ലിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നത്.

ടീമില്‍ നിന്ന് ബ്രണ്ടന്‍ മക്കല്ലത്തെയും വെങ്കി മൈസൂരുവിനെയും പുറത്താക്കണമെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു. വെടിക്കെട്ട് ബാറ്റ്സ്മാൻ റസലിനും കിട്ടി ട്രോളുകൾ, ഔട്ടായ ഉടനെ റസ്സല്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു. ഇതും ആരാധകരെ ചൊടിപ്പിച്ചു. കുല്‍ദീപ് ഗംഭീരമായി പന്തെറിയുമ്പോള്‍ എന്തിനാണ് റസ്സലിനെ ഇറക്കിയതെന്നും ആളുകൾ ചോദിക്കുന്നു.

Latest Stories

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ