Ipl

ഇന്നയാളെ ട്രോളുന്നവർ ചിന്തിക്കുന്നില്ല, അടുത്ത സീസണിൽ അയാളുടെ കീഴിൽ അവർ നേട്ടങ്ങൾ ഉണ്ടാക്കും

നന്ദു

ഞാൻ ഒരു മുംബൈ ഇന്ത്യൻസ് ഫാൻ ആണ്. എന്നിരുന്നാലും ധോണിയുടെ ക്യാപ്റ്റൻസിയെപറ്റി പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. പറയാനുള്ളത് ഇന്നലത്തെ ധോണിയുടെ ക്യാപ്റ്റൻസിയെപറ്റിയാണ്. ചെന്നൈ ബാറ്റിംഗ് സമയത്ത് പവർപ്ലേയിൽ അവരുടെ സ്കോർ 70+ ആയിരുന്നു.

പക്ഷേ പിന്നീട് 150 എന്ന ബിലോ പാർ സ്കോറിലേക്ക് എത്താനെ അവർക്ക് കഴിഞ്ഞുള്ളൂ. ധോണിയുടെ സ്ലോ ഇന്നിംഗ്സും അതിന് ഒരു കാരണമാണ് എന്നത് വാസ്തവം. 151 എന്ന സ്കോർ ഈസി ആയി ചെയ്സ് ചെയ്യും രാജസ്ഥാൻ എന്ന് പലർക്കും തോന്നിയിട്ടുണ്ടാവും. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു. ചേയ്സിംഗിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ ചെന്നൈ കളിയുടെ നിയന്ത്രണം ഏറ്റെടുക്കും എന്നത്.

കാരണം ക്യാപ്റ്റൻ “MSD” ആയതുകൊണ്ട്. ധോണിയുടെ ക്യാപ്റ്റൻസി മികവ് നമ്മൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ. വർഷങ്ങളായി സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അത് പോലെ തന്നെ സംഭവിച്ചു. സഞ്ജുവിന്റെ വിക്കറ്റ് വീണതിന് ശേഷം സ്കോറിങ് വേഗത നല്ല രീതിയിൽ കുറഞ്ഞു. സ്പിൻ ബോളർമാരിലൂടെ രാജസ്ഥാനെ വീർപ്പുമുട്ടിച്ചു.

17-ാം ഓവറിൽ 112 -ൽ നിൽക്കെ തന്നെ രാജസ്ഥാന്റെ 5 വിക്കറ്റ്സ് നഷ്ടപ്പെട്ടിരുന്നു. ക്രീസിൽ പരാഗും അശ്വിനും. ഒരു സൈഡ് ഇന്നിംഗ്സ് കളിക്കാതെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു കൊണ്ടുള്ള അശ്വിന്റെ അറ്റാക്കിംഗ് ഇന്നിംഗ്സാണ് ഗെയിംചെയ്ഞ്ചർ ആയത്. അശ്വിൻ എന്ന മാസ്റ്റർമൈൻഡിന് മുന്നിൽ ധോണിയുടെ മാസ്റ്റർ മൈൻഡ് വർക്ക് ഔട്ട് ആയില്ല. അശ്വിൻ രണ്ട് സിക്സുകൾ അടിച്ചത് ലെഗ്സൈഡിലാണ്. അതിലൊന്ന് ഓഫ്സൈഡ് ഡെലിവറി കയറിനിന്ന് ലെഗ്സൈഡിലോട്ട് ഒരു സിക്സും അടിച്ചു.

പതിരാനയുടെ ഓവറിൽ ലെഗ്സൈഡിൽ ഫീൽഡ് സെറ്റ് ചെയ്തു ഓഫിൽ ബൗൺസർ എറിഞ്ഞ് വീഴ്ത്താൻ കെണിയൊരുക്കി ധോണി. അശ്വിൻ ആരാ മുതൽ. നീക്കങ്ങളൊക്കെ ഗണിച്ചു,,ആ ബൗൺസർ സിംപിൾ ആയി ഓഫിലേക്ക് ഒരു ബൗണ്ടറി. ധോണിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. താൻ “കടുവയെ പിടിച്ച കിടുവ യാണെന്ന്” അശ്വിനും.

ഒരു ഭാഗത്ത് ബട്ലർ ,സഞ്ജു, ജയ്സ്വാൾ,ഹെറ്റ്മയർ,പടിക്കൽ,തുടങ്ങിയ ഐപിഎല്ലിലും ഇന്റർനാഷണൽ കരിയറിലും എക്സ്പീരിയൻസ്ഡ് ആയ ബാറ്റേഴ്സ്. മറുവശത്ത് വിവേക് ചൗധരി, സിമ്രൻജീത്ത്,പതിരാന,സോളങ്കി തുടങ്ങിയ ഈ ഒരു സീസണിന്റെ മാത്രം പരിചയമുള്ള മെയിൻ ബൗളേഴ്സ്,അതിൽ 5-ൽ താഴെ മത്സരങ്ങൾ കളിച്ച പതിരാനയും സോളങ്കിയും.

സപ്പോർട്ടിന് സാന്റ്നറും അലിയും. എന്നിരുന്നാലും മെയിൻ ബൗളേഴ്സ് inexperienced ആയ ആ 5 പേരാണ്. അവരെയും വച്ച് വലിയൊരു ബാറ്റിംഗ് പടയെ, 151 എന്ന ചെറിയ സ്കോർ പിന്തുടരുന്ന സാഹചര്യത്തിൽ, 5 വിക്കറ്റ് ശേഷിക്കെ അവസാന രണ്ട് ഓവറിൽ 20 റൺസ് വിജയലക്ഷ്യം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിൽ ധോണി എന്ന ക്യാപ്റ്റന് യാതൊരു പങ്കുമില്ല എന്നാണോ.

ധോണി എന്ന ക്യാപ്റ്റൻ മൂർച്ച കൂട്ടിയെടുത്ത വജ്രായുധങ്ങളാണ് അശ്വിൻ, ജഡേജ,ബ്രാവോ, ചഹാർ തുടങ്ങിയവർ. അടുത്ത സീസണിൽ ധോണിയുടെ കീഴിൽ വിവേക്,പതിരാന,സിമ്രൻജീത്ത് പോലെയുള്ളവരുടെ പോലെയുള്ളവരുടെ മികച്ച പ്രകടനങ്ങൾക്ക് സാക്ഷിയാവാൻ Just wait.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍