100-ന്റെ തിളക്കത്തിൽ തിലക്; വിജയപാതയിൽ മുംബൈ ഇന്ത്യൻസ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.

ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. ബോളിങ്ങിൽ മുംബൈക്കായി നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ, രണ്ട് വീതം വിക്കറ്റ് നേടിയ അല്ലാഹ് ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ തകർത്തത്. വാഷിംഗ്‌ടൺ സുന്ദർ(26 ), ശുഭ്മാൻ ഗിൽ (14 ), ഷാരൂഖ് ഖാൻ( 17 ), കാഗിസോ റബാഡ (12 ) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി.

Latest Stories

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ

ഇടുക്കിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തികൊന്നു; പ്രതി പിടിയിൽ

ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

സാധാരണ തോൽക്കുമ്പോൾ ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഓടുമായിരുന്നു, എന്നാൽ ഈ ജയത്തിന് ശേഷം കുറച്ച് നേരം അവിടെ നിൽക്കാൻ പറ്റി: അജിൻക്യ രഹാനെ

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍