Ipl

രാഹുലിന്റെ പ്രാധാന്യം അറിയാത്തവരാണ് അയാളെ കുറ്റപ്പെടുത്തുന്നത്, അടുത്ത വർഷം ഫിനിഷർ കൂടി വന്നാൽ

Christopher Nolan

ക്രിക്കറ്റിൽ ഈ ഫിനിഷറിന്റെ ഒക്കെ റോൾ എന്താണ്? ആദ്യം കേറുന്ന ബാറ്റ്‌സ്മാന്മാർ ഒരു നല്ല തുടക്കം ഇട്ടു കൊടുക്കുന്നു. ബാക്കി ഫിനിഷ് ചെയ്യൽ ആണ് അവരുടെ പണി. അല്ലാതെ ഓപ്പണിങ് batsman മാർ തന്നെ എല്ലാ പണിയും എടുക്കണം എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്.20 ഓവർ ഉം ഒരു ഓപ്പണിങ് ബാറ്റ്സ്മാൻ ബാറ്റ് ചെയ്യുക rare ആയി സംഭവിക്കുന്ന ഒന്നാണ്.

ഐ.പി.എലിലെ ലെ മിക്ക കളികളും ശ്രദ്ധിച്ച മനസ്സിലാവും. Last 10 ഓവറിൽ ജയിക്കാൻ 100 + runs മിക്ക കളിയും target ഉണ്ടാവും. ഇതൊക്കെ സാധാരണ കാണാവുന്ന scores ആണ്. അപ്പോഴൊന്നും മുൻപ് കേറിയ batsman ഇത്ര ball എടുത്തെന്നു ആരും പറയുന്നത് ഞാൻ കണ്ടിട്ടില്ല, കാരണം അതൊരു നോർമൽ സ്കോർ ആണ്.

അവസാന 18 ballil 35 runs ഒക്കെ ഈസി സ്കോർ ആണ്. അതും ലക്നൗ വിജയം ഏകദേശം ഉറപ്പിച്ച ടൈം. ഹർഷൽ ആ ഓവർ കളി മാറ്റി കളഞ്ഞു. സാധാരണ last 18 ballil 54 ഒക്കെ എടുക്കുന്ന ipl ഇൽ 18 ball ഇൽ 35 റൺസ് വിജയലക്ഷ്യം ഈസി ആണെന്ന് ഓർക്കണം.

ലക്നൗവിന് മില്ലർ പോലെ യൊരു finisher ഇല്ലാത്തത് ആണ് പണി ആയത്. അതുപോലത്തെ ഒരു ഐറ്റം ഉണ്ടായിരുന്നേൽ. കളി 2 ഓവറിൽ തീർത്തേനെ. 1st സീസണിൽ new ടീം വെച്ചു പ്ലേഓഫ് എത്തുക നല്ല achievement ആണ്.ഇനിയും ടീം മെച്ചപ്പെടാനെ സാധ്യത ഒള്ളു. ഇനി നല്ലൊരു ഫിനിഷേറെ കൂടി കൊണ്ട് വന്നാൽ ടീം ഇതിലും അടിപൊളി ആവും.

ഞാൻ രാഹുൽ ഫാൻ ഒന്നും അല്ല. ചുമ്മാ കാര്യം ഇല്ലാത്ത കാര്യത്തിന് ഒരാളെ കുറ്റം പറയുന്നത് കണ്ടപ്പോ പറഞ്ഞെന്ന് മാത്രം. വിക്കറ്റ് പോവാതെ സ്റ്റാൻഡ് ചെയ്ത് കളിച്ചു നല്ലൊരു സ്കോർ സെറ്റ് ചെയ്ത് കൊടുക്കുന്ന ഒരു ബാറ്റ്സ്മാന്റെ പ്രാധാന്യം ഒരു ടീമിൽ എത്രത്തോളം വലുതാണെന്ന് മനസ്സിലാകാത്തവരോട് ഞാൻ ഒന്നും പറയുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ