ഈ സീസൺ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷെ ഇപ്പോൾ ടീം നന്നായി മുന്നേറുന്നുണ്ട്: ഋഷഭ് പന്ത്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ 9 റൺസിന്‌ പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ്. ഡിഎല്‍എസ് നിയമപ്രകാരം 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗവിനെതിരെ ജയിച്ചിരുന്നെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു.

മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറി നേട്ടമാണ് ലഖ്‌നൗവിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. 56 പന്തുകളില്‍നിന്ന് ഒമ്പതു വീതം സിക്‌സുകളും ഫോറുകളും നേടിയാണ് താരം 111 റണ്‍സിലെത്തിയത്. നിക്കോളാസ് പുരാന്‍ 38 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 റണ്‍സും നേടി. ഇവരാണ് ലഖ്‌നൗവിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 17 റണ്‍സെടുത്തു. മത്സരശേഷം ലക്‌നൗ നായകൻ സംസാരിച്ചു.

ഇതൊരു മികച്ച മത്സരമായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ കുറെ കാര്യങ്ങൾ പരീക്ഷിക്കുന്നുണ്ടായിരുന്നു. ഈ സീസൺ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. മികച്ച പ്രകടനം നടത്താനും നല്ല മത്സരങ്ങൾ കളിക്കാനും വേണ്ടി ഞങ്ങൾ നന്നായി പരിശ്രമിക്കുന്നുണ്ട്’ പന്ത് പറഞ്ഞു.

Latest Stories

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ