ഇതാണ് സഞ്ജുവിനെ എല്ലാവർക്കും ഇഷ്ടമാണെന്ന് പറയുന്നത്, ആരാധകഹൃദയം കീഴടക്കി സഞ്ജുവിന്റെ പ്രവൃത്തി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ ചഹൽ പാഞ്ഞ ഒരു കാര്യമുണ്ട്. അയാൾ എല്ലാ അർത്ഥത്തിലും വളരെ കൂളാണ്. ധോണിയെ പോലെ ശാന്തനും ടീം അംഗങ്ങൾക്ക് പോസിറ്റീവ് എനർജി പകരുന്ന ആളുമാണെന്ന്. അതിനാൽ തന്നെ മലയാളികൾക്ക് ഇടയിൽ മാത്രമല്ല അല്ലാതെയും ഒരുപാട് ആളുകൾ സഞ്ജുവിനെ ആരാധിക്കുന്നുണ്ട് . ഭാവിയിൽ അത് കൂടിയേക്കാം. സഞ്ജുവിന്റെ ആരാധകരോടുള്ള പെരുമാറ്റവും അതിനൊരു കാരണമാണ്.

ഇന്നലെ നടന്ന പരിശീലന സെക്ഷനിൽ നിന്നുള്ള ഒരു വീഡിയോ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. അവിടെ രാജസ്ഥാന്റെ പരിശീലനം കാണാൻ എത്തിയ ആളുകളോടൊപ്പം സഞ്ജു ഒരു സെൽഫിക്ക് ചേർന്നു. സഞ്ജു തന്നെയാണ് ആരാധകന്റെ ഫോണിൽ ഫോട്ടോ എടുത്തതും. അപ്പോഴാണ് ആ ഫോണിൽ ഒരു കാൾ വന്നത്. അത് എടുത്ത സഞ്ജു പറഞ്ഞ വാക്കാണ് ഇപ്പോൾ താരം. ഇന്ന് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഗെയിമിന് മുന്നോടിയായി ആർ‌ആറിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ടീം സഞ്ജുവും ആരാധകരും തമ്മിലുള്ള രസകരമായ വീഡിയോ പുറത്തുവിടുന്നത്.

ഒരു ആരാധകന്റെ ഫോണിൽ സാംസൺ സെൽഫി എടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അതിനിടയിൽ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി. ചില ആരാധകർ താരത്തോട്  കോൾ എടുക്കാൻ പറഞ്ഞു . സഞ്ജു അവർ പറയുന്നത് കേട്ട് ഫോൺ എടുത്തു. “ഹലോ സഹോദരാ, എങ്ങനെയുണ്ട് കാര്യങ്ങളൊക്കെ ? “‘ എന്നാണ് സാംസൺ ചോദിച്ചത്. സെൽഫി എടുക്കാൻ ഒത്തുകൂടിയ ആരാധകർ എല്ലാം സഞ്ജുവിന്റെ പ്രവർത്തിയിൽ സന്തോഷിക്കുന്നതും ദൃശ്യമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി