ഇതാണ് സഞ്ജു നിന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം, മത്സരശേഷം നടത്തിയ ആശയവിനിമയത്തിൽ ഞെട്ടിച്ച് സഞ്ജു

മറ്റൊരു ഐപിഎൽ ത്രില്ലറിൽ രാജസ്ഥാൻ റോയൽസ് മൂന്ന് റൺസിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) പരാജയപ്പെടുത്തിയിരുന്നു. സിഎസ്‌കെ നായകൻ എംഎസ് ധോണി അവസാന പന്ത് വരെ നിന്നിട്ടും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും എതിരാളികൾക്ക് സമ്മർദ്ദം കൊടുക്കാൻ ധോണിക്കായി. അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ തൊട്ടപ്പുറത്ത് ധോണി ഉള്ളപ്പോൾ ഈ കളി ജയിപ്പിക്കുമെന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു ബോളറും ഇല്ലെന്ന് തന്നെ പറയാം.

ഇന്നലെ അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ബൗളർ സന്ദീപ് ശർമ്മയും ഇതേ അഗ്നിപരീക്ഷയിലൂടെ കടന്നുപോയി, ധോണി എന്ന താരം അപ്പുറത്ത് നിൽക്കുമ്പോൾ സ്വാഭിവകമായിട്ടും തോന്നി പോകുന്ന കാര്യം ആയിരുന്നു അത് . എന്തിരുന്നാലും അവസാന 2 പന്തുകൾ മനോഹരമായി എറിഞ്ഞ സന്ദീപ് മത്സരം വിജയിപ്പിച്ചു.

മത്സരശേഷം സഞ്ജു ധോണിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, രണ്ട് ഓവറുകളില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു. അവരെ തടയാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അദ്ദേഹം (എം.എസ്.ധോണി) ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ല. അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാകൂ. അദ്ദേഹത്തിനെതിരെ ഒരു തന്ത്രവും ഏശില്ല.

സഞ്ജു തുടർന്നു – “ഈ വിജയത്തിന് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവസാന ഓവറുകളിലെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ബോളര്‍മാര്‍ ശാന്തമായി പന്തെറിഞ്ഞു. ക്യാച്ച് അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ഇവിടെ ജയിച്ചിട്ടില്ല. ഇന്ന് വിജയം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സാംപയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത്.”

ആശയവിനിമയത്തിൽ ഉടനീളം ധോണിയെ “ആ മനുഷ്യൻ “(that guy )എന്നാണ് സാംസൺ പറഞ്ഞത്. അദ്ദേഹം ക്രീസിൽ നിൽക്കുന്നതിനാൽ കളി പോക്കറ്റിലാണെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സാംസൺ സമ്മതിച്ചു. ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു.

ഒരിക്കൽ പോലും ധോണി എന്ന വാക്ക് സഞ്ജു ഉപയോഗിച്ചില്ല. പകരം ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു. ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. പവര്‍പ്ലേയില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു- സഞ്ജു പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി