പാക് പര്യടനത്തില്‍ നിന്നുള്ള ഇംഗ്ലണ്ടിന്‍റെ പിന്മാറ്റം, യഥാര്‍ത്ഥ കാരണം ഇതാണ്

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ പാകിസ്ഥാനിലേക്ക് കളിക്കാനില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനെത്തിയാല്‍ അത് തങ്ങളുടെ താരങ്ങള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നല്‍കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസിബി പിന്മാറ്റം അറിയിച്ചത്.

‘ഞങ്ങള്‍ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും മാനസികവും ശാരീരികവുമായ ക്ഷേമത്തിനാണ് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ പ്രത്യേക സമയത്തു ഇതു കൂടുതല്‍ നിര്‍ണായകവുമാണ്. ഈ മേഖലയിലേക്കുള്ള യാത്രയെക്കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഞങ്ങള്‍ക്കറിയാം. ഇതുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അതു ടീമിന് കൂടുതല്‍ സമ്മര്‍ദ്ദമാണ് നല്‍കുക.’

‘ഞങ്ങളുടെ പുരുഷ ടി20 സ്‌ക്വാഡിന് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണതയുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനിലേക്കു പര്യടനം നടത്തുന്നത് ഐസിസിയുടെ ടി20 ലോക കപ്പിനുള്ള മികച്ച തയ്യാറെടുപ്പായിരിക്കില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ മികച്ച പ്രകടനത്തിലാണ് ഈ വര്‍ഷം തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്’ ഇസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇംഗ്ലണ്ട് രണ്ടു ടി20കളായിരുന്നു പാകിസ്താനില്‍ കളിക്കാനിരുന്നത്. ഒക്ടോബര്‍ 14, 15 തിയ്യതികളായിരുന്നു ഇത്. പുറനേ ഇംഗ്ലണ്ട് വനിതാ ടീമിനു മൂന്ന് ഏകദിനങ്ങളും രണ്ടു ടി20കളും പാകിസ്താനില്‍ ഇതേ സമയത്തു തന്നെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇതും ഉപേക്ഷിച്ചിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ