എന്റെ കരിയറിൽ ആദ്യമായിട്ടാണ് 20 ഓവർ മുഴുവൻ ബാറ്റ് ചെയുന്നത്, അതിന്റെ സന്തോഷത്തിലാണ് ഈ സെലിബ്രേഷൻ നടത്തിയത്: അഭിഷേക് ശർമ്മ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ജയം. 47 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. സൺ റൈസേഴ്സിനായി വെടിക്കെട്ട് സെഞ്ചുറിയോടെ അഭിഷേക് ശർമ്മ തിളങ്ങി. ഹൈദരാബാദ് ഉയർത്തിയ 242 റൺസ് ടോട്ടൽ ലക്ഷ്യമിട്ട ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ.

അഭിഷേക് ശർമയുടെ അപരാജിത സെഞ്ച്വറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കാമിയോയുമാണ് എസ് ആർ എച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

ഹൈദരബാദിലെ സ്വന്തം തട്ടകത്തിൽ സെഞ്ചുറി തികച്ച ശേഷം കൈകൾ കെട്ടിനിന്ന് ഹൈദരാബാദ് ഡഗ്ഔട്ടിനെ നോക്കി ചിരിച്ച താരം, ഈ ആഹ്ളാദപ്രകടനം തന്‍റെ കോച്ചിന് സമർപ്പിച്ചതാണെന്ന് വ്യക്തമാക്കി. സൺറൈസേഴ്‌സ് സഹ പരിശീലകൻ ജെയിംസ് ഫ്രാങ്ക്ലിൻ തനിക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഈ ഇന്നിങ്‌സിന് പിന്നിലെന്നും അഭിഷേക് പറഞ്ഞു.

‘ഇത് ഫ്രാങ്കിയുമായുള്ള ഒരു പ്ലാൻ ആയിരുന്നു. ഞാൻ 20 ഓവർ വരെ ക്രീസിൽ ബാറ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്‍റെ കരിയറിൽ ആദ്യമായാണ് ഞാൻ 20 ഓവർ പൂർണ്ണമായും ബാറ്റ് ചെയ്യുന്നത്. ആ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഈ പുതിയ സെലിബ്രേഷൻ നടത്തിയതെന്ന്’ അഭിഷേക് പറഞ്ഞു.

Latest Stories

'കെയിനും അണ്ടർടേക്കറും വരെ ഇടയ്ക്ക് അടികൂടാറുണ്ട്, അത് പോലേയുള്ളു ഇതും'; ഹാർദിക്കുമായുള്ള പിണക്കത്തെ കുറിച്ച് കൃണാൽ

'തോൽവിയുടെ കാരണം രാഹുലും നിസങ്കയും, നിർണായകമായ അവസരങ്ങൾ അവർ പാഴാക്കി; തുറന്നടിച്ച് അക്‌സർ പട്ടേൽ

റെക്കോർഡ് അഭിഷേകം; ഐപിഎലിൽ ചരിത്ര നേട്ടങ്ങളുമായി അഭിഷേക് ശർമ്മ

ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ ആക്രമണം; ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്കുള്ളത്

തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി, റിപ്പോര്‍ട്ട് നിര്‍ണായകം

പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് കളക്ടര്‍; വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം; മുന്നറിയിപ്പ് ഇല്ലാതെ വെടിവെപ്പ്

തൃശൂര്‍ പൂര നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാന്‍ നാളെ യോഗം; രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വാസവന്‍

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു