രണ്ടാം ഏകദിന ശേഷം ഈ ധോണി വിരമിക്കുന്നു

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിന ശേഷം ധോണി വിരമിക്കുന്നു!. വാര്‍ത്ത കേട്ട് ഞെട്ടാന്‍ വരട്ടെ… മൊഹാലി ജില്ലാ പോലീസിനെ സേവിക്കുന്ന ധോണിയെന്ന നായയാണ് ഏകദിന മത്സരശേഷം വിരമിക്കുന്നത്. 10 വര്‍ഷത്തോളം പോലീസിനെ സേവിച്ച നായയാണ് ധോണി

ധോണിയെ കൂടാതെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ധോണിയെക്കൂടാതെ ജോണ്‍, പ്രീതി എന്നീ നായ്ക്കളും അന്ന് വിരമിക്കുകയാണ്. മൂവര്‍ക്കും ഔദ്യോഗികമായിത്തന്നെ വിട നല്‍കും. ഇനി ഇവരെ ആവശ്യക്കാര്‍ക്ക് വളര്‍ത്താനായി വാങ്ങാം. ലേലത്തിലൂടെയാണ് ഉടമകളെ കണ്ടെത്തുക.

മൂന്നു മാസമുള്ളപ്പോള്‍ അഹമ്മദ് നഗറില്‍നിന്നാണ് മൊഹാലി പോലീസ് ധോണിയെ സ്വന്തമാക്കിയത്. പിന്നീട് ഫില്ലോര്‍ പൊലീസ് അക്കാദമിയിലായിരുന്നു പരിശീലനം.

ധോണിക്ക് ക്രിക്കറ്റുമായും ബന്ധമുണ്ട്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇക്കാലയളവില്‍ നടന്ന രാജ്യാന്തര മല്‍സരങ്ങളിലെല്ലാം മണംപിടിച്ച് ധോണിയുമുണ്ടായിരുന്നു പൊലീസിനൊപ്പം. 2011 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. അന്നു സുരക്ഷ കാത്തതാണ് ധോണിയുടെ കരിയറിലെ ഏറ്റവും വലിയ ഡ്യൂട്ടി.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍