Ipl

കൊൽക്കത്തയുടെ തോൽവിക്ക് കാരണക്കാർ അവരാണ്, കാരണക്കാരെ പറഞ്ഞ് കൈഫ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീം മാനേജ്‌മെന്റ് നിരവധി പിഴവുകൾ വരുത്തിയതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറയുന്നു. ലേലം മുതൽ താരങ്ങളുടെ സെലക്ഷൻ കാര്യത്തിൽ വരെ പിഴവുണ്ടായി.

സ്‌പോർട്‌സ്‌കീഡയോട് സംസാരിക്കുമ്പോൾ ആണ് കൈഫ് മനസ് തുറന്നത്. കെ‌കെ‌ആർ അവരുടെ പ്ലേയിംഗ് ഇലവനിൽ വളരെയധികം മാറ്റങ്ങൾ പരീക്ഷിച്ചതും ഓരോ മത്സരങ്ങൾ കഴിഞ്ഞും പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയതും തളർത്തിയെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

“കെകെആറിന് ധാരാളം കളിക്കാർ ഉണ്ട് , പക്ഷെ കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അവർ അവരുടെ പ്ലേയിംഗ് ഇലവനിൽ വളരെയധികം മാറ്റങ്ങൾ വരുത്തുകയും ചെയ്തു . ഈ മാറ്റങ്ങൾ കളിക്കാരെ സമ്മർദ്ദത്തിലാക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്.”

“കെകെആർ മാനേജ്‌മെന്റ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്, കാരണം അവർ ഒരുപാട് മാറ്റങ്ങൾ വരുത്തി ടീമിന് സ്വയം പാര വെച്ചു എന്നുപറയാം.”

ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈയാണ് കൊൽക്കത്തയുടെ എതിരാളി. രണ്ട് ടീമുകളും പുറത്തായി കഴിഞ്ഞു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ