ഈ ലോകകപ്പിലെ ഏറ്റവും നിർഭാഗ്യകരമായ ടീം അവർ, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം പിറന്നേനെ; വമ്പൻ അവകാശവാദവുമായി ബ്രാഡ് ഹോഗ്

മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്, സൂപ്പർ 8-ലേക്ക് യോഗ്യത നേടിയത് അമേരിക്കയുടെ ഭാഗ്യം ആണെന്ന് പറഞ്ഞവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ സഹ-ആതിഥേയർ പാകിസ്ഥാനെ പരാജയപ്പെടുത്തി ടൂർണമെന്റിൽ ഉടനീളം മികവ് കട്ടി. അതിനാൽ തന്നെ അടുത്ത റൗണ്ടിൽ കളിക്കാൻ അവർക്ക് അർഹത ഉണ്ട്.

വാക്കുകൾ ഇങ്ങനെ:

“യുഎസ്എ ഭാഗ്യം കൊണ്ടാണ് അടുത്ത റൗണ്ടിൽ എത്തിയതെന്ന് ആളുകൾ പറയുന്നു. അങ്ങനെ അല്ല കാര്യങ്ങൾ. ടെസ്റ്റ് കളിക്കുന്ന രാജ്യമായ പാക്കിസ്ഥാനെയാണ് അവർ പരാജയപ്പെടുത്തിയത്. പാകിസ്ഥാൻ സൂപ്പർ 8ൽ കളിക്കാൻ അർഹരല്ല, ”ഹോഗ് പറഞ്ഞു.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, 2024 ലെ ICC T20 ലോകകപ്പിലെ ഏറ്റവും നിർഭാഗ്യകരമായ ടീമായിരുന്നു സ്കോട്ട്‌ലൻഡ്. “സ്‌കോട്ട്‌ലൻഡായിരുന്നു ഏറ്റവും നിർഭാഗ്യകരമായ ടീം. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അവർ മികവോടെ പോരാടി. ബാർബഡോസിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സ്‌കോട്ട്‌ലൻഡ് കളിച്ചിരുന്നു. 10 ഓവർ പിന്നിടുമ്പോൾ അവർ 90/0 എന്ന നിലയിലാണ് അവർ നിന്നത്. ടേണും കുറഞ്ഞ ബൗൺസും ഉള്ള ആ വിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ അവർക്ക് വലിയ അവസരം ലഭിച്ചു. എന്നാൽ മഴ അവരെ അതിൽ നിന്ന് തടഞ്ഞു.

“ആ മത്സരം നടന്നിരുന്നെങ്കിൽ, അവർ രണ്ടാം റൗണ്ടിലേക്ക് പോകുമായിരുന്നു,” ബ്രാഡ് ഹോഗ് പറഞ്ഞു.

ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും അഞ്ച് പോയിൻ്റ് വീതം നേടി ഗ്രുപ്പ് ഘട്ടം പൂർത്തിയാക്കിയെങ്കിലും ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ടീമിന് മികച്ച നെറ്റ് റൺറേറ്റ് സഹായകരമായി. അത് അവരെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ