Ipl

കരീബിയൻ ബോളറുമാരുടെ അന്തകൻ , അയാൾക്ക് ചിലതൊക്കെ തെളിയിക്കാൻ ഉണ്ടായിരുന്നു

വെസ്റ്റ്ഇന്റീസ് ബൗളറുമാരെ എന്നും ഇഷ്ട്ടമുള്ള താരമാണ് തെവാട്ടിയ . കഴിഞ്ഞ വർഷത്തെ ഐ.പി.എലിൽ അതുവരെ ഇഴഞ്ഞുനീങ്ങിയ തെവാട്ടിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്   കരീബിയൻ ബൗളറും അന്ന് പഞ്ചാബ് ടീമിന്റെ ഭാഗവുമായിരുന്ന ഷെൽഡൺ കോട്ട്രെൽ ആയിരുന്നു.  ഈ വർഷം കോട്ട്രെൽ പഞ്ചാബ് ടീമിൽ ഇല്ലെങ്കിലും മറ്റൊരു കരീബിയൻ താരം ഒടിയൻ സ്മിത്തായി തെവാട്ടിയയുടെ ഇരയെന്ന് മാത്രം.

താൻ ഒരു വൺ സീസൺ വണ്ടർ അല്ല എന്ന് തെളിയിക്കാൻ തേവട്ടിയ തക്കം പാർത്തിരിക്കുകയായിരുന്നു. ശുഭമാൻ ഗില്ലും ഹാർദിക്ക് പാണ്ഡ്യയും ഒകെ തിളങ്ങിയ മത്സരത്തിൽ ഫിനിഷിങ്ങ് റോളിന് തെവാടിയ്ക്ക് സാധ്യത  ഉണ്ടെന്ന്  ഇന്നത്തെ മത്സരത്തിൽ  ആരും കരുതിയില്ല. എന്നാൽ പെട്ടെന്ന് ഉണ്ടായ സമ്മർദ്ദത്തിൽ ഗുജറാത്ത് മത്സരം നഷ്ടപെടുത്തുമോ എന്ന ആരാധക ചിന്തകൾക്കിടയിൽ തെവാട്ടിയ ക്രീസിലെത്തി. ” എന്നാ നീ ഫിനീഷ് ചെയ്യുന്നത് കാണട്ടെ” എന്ന വെല്ലുവിളി പോലെ തോന്നി ഒടിയൻ സ്മിത്ത് എറിഞ്ഞ ഓവർ ത്രോ കണ്ടപ്പോൾ .

കരീബിയൻ ബാളറെ കണ്ടപ്പോൾ ” നീ ആ കോട്ട്രെലിന്റെ നാട്ടുകാരനാ അല്ലേ ,പണി തരാം എന്ന മട്ടിലൊരു ഫിനിഷിങ് ആയിരുന്നു അത്. എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ പറത്തിയതിന് ശേഷം കൂട്ടുകാരുടെ സന്തോഷത്തിൽ അണിചേർന്ന തെവാട്ടിയ മനസ്സിൽ പറഞ്ഞുകാണും ” നന്ദി ഒടിയാ ആ ഓവർ ത്രോക്ക്” .

ഒപ്പം എല്ലാ ടീമിലും കരീബിയൻ ബൗളർമാർ വേണമെന്നുള്ള പ്രാർത്ഥനയും .

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി