എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല, ഇന്ത്യൻ സൂപ്പർ താരം മാത്രമാണ് എനിക്ക് ഉപദേശവുമായി എത്തിയത്; മോശം സമയത്ത് കൂടെ നിന്ന ആളെക്കുറിച്ച് റിയാൻ പരാഗ്

ദിയോധർ ട്രോഫി 2023 ലെ ശ്രദ്ധേയമായ തിരിച്ചുവരവിൽ, റിയാൻ പരാഗ് സന്തോഷിക്കുകയാണ് ഇപ്പോൾ. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് താരം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടി. ഏറെ നാളായി ട്രോളന്മാരുടെ വേട്ടമൃഗമായ താരം മികച്ച പ്രകടനത്തോടെ 354 റൺസ് അടിക്കുകയും രണ്ട് സെഞ്ച്വറി നേടുകയും 11 നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

എന്നിരുന്നാലും, വിജയത്തിലേക്കുള്ള പാത അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു . ബുദ്ധിമുട്ടുള്ള ഐപിഎൽ സീസണും ഓൺലൈൻ ട്രോളുകളുടെ ഭാഗവുമായ പരാഗ്, തന്റെ റോൾ മോഡലായ വിരാട് കോഹ്‌ലിയുടെ സമയോചിതമായ സന്ദേശം ഈ നിലയിൽ മികച്ച പ്രകടനം നടത്താൻ തന്റെ ഉള്ളിൽ തീ ആളിക്കത്തിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി.

“മായ് പുരി ബാത് നഹി ബട്ട പൗംഗ (എനിക്ക് നിങ്ങളോട് കൃത്യമായ സംഭാഷണം പറയാൻ കഴിയില്ല). അദ്ദേഹം എന്നോട് പറഞ്ഞു, ” തെറ്റുകൾ സംഭവിക്കാം, നിങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങൾ കിട്ടിയില്ലെന്ന് വരാം. ഇതൊക്കെ സംഭവിക്കാം. ഇന്ത്യൻ പ്രീമിയർ ലീഗ് വേഗത്തിൽ വരുന്ന ഒരു ടൂർണമെന്റ് ആണ്. അവിടെ ഫലങ്ങൾ നിങ്ങൾക്ക് ഇഷ്ടപെട്ട രീതിയിൽ ആയിരിക്കില്ല. കഴിവുള്ള താരമാണ് നിങ്ങൾ, തിരിച്ചുവരാൻ പറ്റും.” കോഹ്ലി ഉപദേശിച്ചതായി പറഞ്ഞു.

“റിയാലിറ്റി ചെക്ക് എടുക്കുക, ഇതൊരു മോശം ഘട്ടമാണെന്ന് അംഗീകരിക്കുക, എന്നാൽ നിങ്ങൾ കരിയറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണം എന്ന് ഇതൊന്നും അര്ഥമാക്കുന്നില്ല.” താരം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എന്തായാലും മോശം കാലത്ത് നിന്ന് പന്ത് കരകയറി വരുമ്പോൾ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയായ 21 വയസുകാരൻ ഇന്ന് തന്നെ വിമർശിച്ചവർ കൊണ്ട് കൈയടിപ്പിക്കാൻ ഒരുങ്ങുകയാണ്.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍