ഗിബ്‌സിന്റെ ഏറ്റവും മനോഹരമായ ഇന്നിംഗ്‌സ് ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ

ശങ്കര്‍ ദാസ്

ഹെര്‍ഷല്‍ ഗിബ്സ്- ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ അപകടകാരി. ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്ത ക്രിക്കറ്റ് ആരാധകരുണ്ടോ എന്ന് സംശയമാണ്. അഗ്ഗ്രസിവ് ബാറ്റിങ്ങിന് പേര് കേട്ട ഗിബ്‌സിന്റെ ഏറ്റവും മനോഹരമായ ഇന്നിംഗ്‌സ് ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ.

വാണ്ടറേഴ്സിലെ ഓസ്ട്രേലിയക്കെതിരെ ചരിത്രപരമായ റണ്‍ ചേസില്‍ വെറും 111 പന്തുകളില്‍ നിന്നും നേടിയ 175 റണ്‍സ്. 36 എന്ന അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരി മഹത്തരമായി തോന്നില്ലെങ്കിലും ആ കണക്കുകളിലും ഏറെ മുകളിലാണ് ഗിബ്‌സിന്റെ പ്രതിഭയെന്ന് 1996-2010 കാലഘട്ടത്തില്‍ ക്രിക്കറ്റ് ഫോളോ ചെയ്തവര്‍ക്കറിയാം.

ഉജ്വല ഇന്നിംഗ്സുകള്‍ നിരവധിയുണ്ടെങ്കിലും വാണ്ടറേഴ്സിലെ ഐതിഹാസിക ഇന്നിംഗ്സിന്റെ പേരില്‍ തന്നെയാവും അദ്ദേഹം അറിയപ്പെടുക. ഫെബ്രുവരി 23 ഹെര്‍ഷല്‍ ഗിബ്‌സിന്റെ ജന്മദിനം

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍