ഒരു അവസരം കൂടി നാളെ ഉണ്ട്, ദയവ് ചെയ്ത് അദ്ദേഹത്തെ ടീമിലെടുക്കുക ഇന്ത്യ; സൂപ്പർ താരത്തിനായി വാദിച്ച് റോബിൻ ഉത്തപ്പ

ഓൾറൗണ്ടർ അക്‌സർ പട്ടേൽ നാളെ ഫിറ്റ്‌നസ് നേടുന്നതിൽ പരാജയപ്പെട്ടാൽ, രവിചന്ദ്രൻ അശ്വിൻ 2023 ലോകകപ്പ് ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ. ലോകകപ്പ് ടീമിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരാനുള്ള അവസാന തിയതി നാളെ ആയിരിക്കെ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിൽ ഇടം നേടുമോ എന്നതാണ് എല്ലാവരും ഓർത്തിരിക്കുന്ന കാര്യം.

“അക്‌സർ പട്ടേലിന് ഫിറ്റ്നസ് വീണ്ടുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ അശ്വിൻ ടീമിലെത്തുമെന്ന് കരുതുന്നു. ഇന്ത്യയിലെ പരിചയസമ്പത്ത് കൊണ്ട് അവൻ വളരെ അപകടകാരിയായ ഒരു ബൗളറായിരിക്കും. ഇത്രയും അനുഭവസമ്പത്ത് ഉള്ള താരങ്ങൾ കുറവാണ്, അവൻ എന്തായാലും ടീമിലെത്തണം. ഓസ്‌ട്രേലിയൻ പരമ്പരയിൽ അശ്വിൻ ബാറ്റർമാരെ കബളിപ്പിക്കുന്നത് നാം കണ്ടതാണ്. അവന് കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.” ഉത്തപ്പ പറഞ്ഞു.

അശ്വിനെ സംബന്ധിച്ച് പറഞ്ഞാൽ കിട്ടിയ അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ താരം ടീമിൽ വേണമെന്ന ആവശ്യം ഇപ്പോൾ വളരെ ശക്തമാണ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ താരം എന്ന നിലയിലാണ് അശ്വിൻ അറിയപെടുന്നത്. ഏത് സാഹചര്യത്തിലും തന്റെ മനോഹരമായ സ്പിൻ തന്ത്രങ്ങളിലൂടെ എതിരാളിയെ തകർക്കാനുള്ള മികവും എടുത്ത് പറയേണ്ടതാണ്.

സ്വന്തം മണ്ണിൽ അടക്കുന്ന ലോകകപ്പ് ഏത് വിധത്തിലും ജയിക്കാനുള്ള തത്രപ്പാടിലാണ് നിലവിൽ ഇന്ത്യ.

Latest Stories

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ