ആ 400 റൺസിന് പിന്നിൽ ഒരു വിവാദമുണ്ട്, ചില വിട്ടുവീഴ്ചകൾ ഇല്ലേ അതിന് പിന്നിൽ

അയാൾക്ക് എതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു , അദ്ദേഹം ഇന്ത്യ ഒഴിച്ച് മറ്റേത് ടീമിനെതിരെയും റൺസ് നേടുന്നതും ഞാൻ ഇഷ്ടപെട്ടിരുന്നു (സച്ചിൻ തെൻഡുൽക്കർ തന്റെ ഇഷ്ട്ടതാരമായിരുന്ന ബ്രയൻ ലാറയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്) ഒരു കാലത്ത് ക്രിക്കറ്റ് ലോകം ഭരിച്ചിരുന്ന വെസ്റ്റ്ഇന്റീസ് ടീമിന് എവിയൊ ആ പ്രതാപം നഷ്ടപെട്ടു. ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു സംഘമായി കളിക്കുന്നതിൽ പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി.

നഷ്ട്ടപ്രതാപത്തെക്കുറിച്ച് എന്നും ഓർത്തിരുന്ന കരീബിയൻ ജനതയ്ക്ക് ഓർത്തിരിക്കാനുള കളി ഓർമകൾ ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. അങ്ങനെ ഇംഗ്ലീഷ് സംഘം 2004 ൽ പര്യടനം നടത്താൻ എത്തിയപ്പോഴും വെസ്റ്റ് ഇന്റീസ് ടീമിന് തിരിച്ചടികളുടെ സമയമായിരുന്നു . ശക്തമായ ഇംഗ്ലീഷ് ടീം ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കരീബിയൻ ടീമിനെ തകർത്തെറിഞ്ഞു. സമ്പൂർണ പരാജയം എന്ന നാണക്കേട് ഒഴിവാക്കാൻ ആന്റിഗ്വയിലെ ജോൺ ക്രിക്കറ്റ് ഗ്രാണ്ടിൽ നാലാം ടെസ്റ്റിൽ ഇറങ്ങിയ വെസ്റ്റ് ഇന്റീസിനായി ബ്രയൻ ലാറയും ക്രിസ് ഗെയിലും തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സ്കോർ 208/2, ലാറ 82*, ബ്രയൻ ലാറ എന്ന മിടുക്കനായ ബാറ്റ്സ്മാന് മുന്നിൽ ഇംഗ്ലണ്ട് ബൗളർമാർ ആയുധം വച്ച് കീഴടങ്ങിയപ്പോൾ അയാളുടെ സ്ക്കോർ 313* ടീമിന്റെ സ്കോർ 595 / 5 .

ആ പിച്ചിൽ മികച്ച ഒരു സ്കോർ ആയിരുന്നു അത്. അന്ന് രാത്രി ബ്രയൻ ലാറ എന്ന ബാറ്റ്സ്മാൻ ചിന്തിച്ചത് ഒരു റെക്കോർഡിനെക്കുറിച്ചായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ തന്റെ പേരിൽ കുറിക്കപെടുന്നതിന്റെ ഇടയിൽ ഒരു രാത്രി മാത്രം ” ഉറക്കം പോലും ആ ദിവസം തനിക്ക് നഷ്ടപെട്ടിരുന്നതായി ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പിനോട് ലാറ പിന്നീട് വെളിപ്പെടുത്തിയിരുന്നു. മൂന്നാം ദിനം സ്കോർ 387 പിന്നിട്ടപ്പോൾ ഏറ്റവും ഉയർന്ന വ്യക്തികത സ്കോർ എന്ന ഹൈന്ധന്റെ റെക്കോഡിന് ഒപ്പം എത്തി.

തൊട്ടടുത്ത പന്തിൽ ഒരു സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി നേടുമ്പോൾ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കപെട്ടു. അവസാനം 400* (582 ) പന്തിൽ നേടിയപ്പോൾ അത് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സിൽ ഒന്നായി മാറി. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ടീം സ്കോർ 751/5 . ഇംഗ്ലണ്ട് മറുപടി 285 ൽ ഒതുങ്ങി . എന്നാൽ ഫോളോ ഓൺ ചെയ്ത ഇംഗ്ലണ്ട് ടീമിനെ ഒരിക്കൽകൂടി പുറത്താക്കാൻ കഴിയാതെ വന്നതോടെ ടെസ്റ്റ് സമനിലയായി.

ബ്രയൻ ലാറ 400 സ്കോർ ചെയ്യാൻ എടുത്ത സമയം മൂലമാണ് സമനിലയിൽ കളി അവസാനിപ്പിക്കേണ്ടതായി വന്നതെന്നും അല്ലെങ്കിൽ ടെസ്റ്റ് ജയിക്കുമായിരുനെന്നും പറഞ്ഞ് ഒരുപാട് വാദങ്ങൾ ഉണ്ട്. വ്യക്തികത നേട്ടതിനായി ലാറ കളിച്ചതുപോലെ ഓസ്ട്രേലിയൻ താരങ്ങൾ കളിക്കുന്നത് തനിക്ക് ചിന്തിക്കാൻ പറ്റില്ല എന്ന് പോണ്ടിങ്ങ് പറഞ്ഞതോടെ ലാറയുടെ 400* ചർച്ചകൾക്ക് വിധേയമായിഎന്തിരുന്നാലും സച്ചിനോളം കഴിവുളള കളിക്കാരനായി കണക്കാകപെടുന്ന താരത്തിന്റെ പ്രതിഭയ്ക്കൊത്ത ഇന്നിംഗ്സ് ആയിരുന്നു അത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ