യുവനിരയ്ക്കും ചുവടു പിഴച്ചു; പാകിസ്ഥാനോട് മുട്ടുകുത്തി

ട്വന്റി20 ലോക കപ്പിലേതിനു പിന്നാലെ ഇന്ത്യക്ക് പാകിസ്ഥാനോട് മറ്റൊരു തോല്‍വി കൂടി. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് കീഴടക്കി. അവസാന പന്തില്‍ ബൗണ്ടറിയടിച്ചാണ് പാകിസ്ഥാന്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ-237 (49 ഓവര്‍). പാകിസ്ഥാന്‍-240/8 (50 ഓവര്‍).

ഇന്ത്യ നല്‍കിയ താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം തേടിയ പാകിസ്ഥാനെ മുഹമ്മദ് ഷെഹ്‌സാദിന്റെ (81) അര്‍ദ്ധ ശതകമാണ് മുന്നോട്ട് നയിച്ചത്. മാസ് സാദാഖത്ത് (29), ക്യാപ്റ്റന്‍ ക്വാസിം അക്രം (22), ഇര്‍ഫാന്‍ ഖാന്‍ (32), റിസ്വാന്‍ മുഹമ്മദ് (29) അഹമ്മദ് ഖാന്‍ (29 നോട്ടൗട്ട്) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. എങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യ മത്സരത്തിലെ പിടിവിടാതെ കാത്തു.

രവി കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന് എട്ട് റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സീഷന്‍ സമീറിനെ (0) രവി കുമാര്‍ മടക്കിയെങ്കിലും അഹമ്മദ് ഖാനും അലി അസ്ഫന്തും (1 നോട്ടൗട്ട്) ചേര്‍ന്ന് പാകിസ്ഥാനെ വിജയതീരമണച്ചു. ഇന്ത്യക്കായി രാജ് ബാവ നാല് വിക്കറ്റ് പിഴുതു.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്