ജീവിതത്തിലെ ഏറ്റവും മോശം ഘട്ടം; ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെട്ടതിന് കാരണം ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടന്ന ക്രിക്കറ്റ് പരമ്പരയില്‍ നേരിട്ട ബാറ്റിംഗ് പരാജയത്തിന്റ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. ദക്ഷിണാഫ്രിക്കയില്‍ തോറ്റത് ശ്രീലങ്കയ്ക്ക് എതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ തകര്‍ത്തടിച്ചാണ് ശ്രേയസ് കേടുതീര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി 200 ലധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരം ദക്ഷിണാഫ്രിക്കയില്‍ നേരിട്ടത് കരിയറിലെ ഏറ്റവും മോശം ഘട്ടമായിരുന്നെന്നും വയറിന് അസുഖം ബാധിച്ച നിലയിലാണ് മത്സരത്തില്‍ കളിച്ചതെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വയറില്‍ അസുഖം ബാധിച്ചിരുന്നു. ഏഴു കിലോ ഭാരമാണ് താരത്തിന് കുറഞ്ഞത്. വയറ്റിലെ അസുഖവുമായി മല്ലടിച്ചായിരുന്നു താരം പരമ്പരയില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ന്യൂസിലന്റിനെതിരേ ടെസ്റ്റില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ശ്രേയസ് അയ്യര്‍ക്ക്. ് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പോയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് താരത്തിന് വയറിന് സുഖമില്ലാതായി. കഴിക്കുന്നത് എല്ലാം അപ്പോള്‍തന്നെ പുറത്തുവന്നു.

അസുഖം താരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള രണ്ടാം ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണമായി. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവായ നാലു താരങ്ങളില്‍ ഒരാളായിരുന്നു ശ്രേയസ് അയ്യര്‍. ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായി. എന്നാല്‍ മൂന്നാമത്തെ മത്സരത്തിനെത്തിയ താരം 80 റണ്‍സ് അടിച്ച് കളിയില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയുടെ പര്യടനത്തില്‍ താരം അടിച്ചുതകര്‍ത്തത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്