ലോക റെക്കോഡ് ചിലപ്പോൾ ഇതായിരിക്കും, ഇന്ത്യയെ എന്തായാലും തോൽപ്പിക്കും; തുറന്നടിച്ച് ബെയർസ്റ്റോ

നാലാം ഇന്നിംഗ്‌സിലെ റൺചേസ് എത്ര പ്രയാസകരമാണെന്ന് അറിയാമെന്നും എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ തോൽക്കില്ലെന്നും ഇംഗ്ലണ്ട് മധ്യനിര ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ പറയുന്നു. കളിയുടെ മൂന്നാം ദിനം എങ്ങനെ തിരിച്ചുവരാമെന്ന് മാത്രമാണ് ചിന്തിച്ചതെന്നും അതിനുള്ള പ്ലാൻ ഉണ്ടെന്നും ബെയർസ്റ്റോ വെളിപ്പെടുത്തി.

ചേതേശ്വർ പൂജാരയും ഋഷഭ് പന്തും ക്രീസിൽ 257 റൺസിന് മുന്നിലെത്തിയ ഇന്ത്യ മൂന്നാം ദിനം അവസാനിച്ചപ്പോൾ ജയ സാധ്യതയിൽ വളരെ മുന്നിലാണ്. ബെയർസ്റ്റോയുടെ സെഞ്ച്വറിയും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടും ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് 132 റൺസിന്റെ ലീഡാണ് കിട്ടിയത്.

ഇന്ത്യയുടെ 416 എന്ന സ്‌കോറിന് അടുത്തെത്താൻ ഇംഗ്ലണ്ടിന് കൂടുതൽ റൺസ് വേണമായിരുന്നു എന്ന് ബെയർസ്റ്റോ സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു. എന്നിരുന്നാലും, രാവിലെ രണ്ട് വിക്കറ്റ് വീഴ്ത്തിയാൽ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരുമെന്നും പ്രത്യാശ പ്രകടപ്പിച്ചു.

“തീർച്ചയായും, ഇത് കഠിനമായിരിക്കും. ഞങ്ങൾക്ക് അത് നന്നായി അറിയാം. ഇന്ത്യൻ സ്കോറിനോട് കുറെ കൂടി അടുത്ത് വരാൻ ഞങ്ങൾ ആഗ്രഹിച്ചു. നിർഭാഗ്യവശാൽ അത് സാധിച്ചില്ല. എന്തിരുന്നാലും തകർന്നടിഞ്ഞ അവസ്ഥയിൽ നിന്നും അത്ര വരെ എത്തിയതിൽ സന്തോഷം.”

“രാവിലെ രണ്ട് വിക്കറ്റ് എടുത്താൽ ഞങ്ങൾക്ക് നല്ല മത്സരം കൊടുക്കാൻ സാധിക്കും. സ്റ്റോക്സ് പറഞ്ഞപോലെ ഞങ്ങൾ ചെയ്‌സ് ചെയ്യാൻ മാക്സിമം ശ്രമിക്കും. അവർ എളുപ്പത്തിൽ ജയിക്കില്ല എന്തായാലും എന്ന് ഉറപ്പ് തരുന്നു.”

“ഇന്നലെ രാത്രി വളരെ കഠിനമായിരുന്നു, കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ സാധാരണ സംഭവിക്കാവുന്ന ബുദ്ധിമുട്ടേറിയ സമയം ആയിരുന്നു ഇത്. കളി ഇപ്പോൾ ഇന്ത്യക്ക് അനുകൂലമാണ്. പക്ഷെ രാവിലെ സെക്ഷൻ ഞങ്ങൾ സ്വന്തമാക്കിയാൽ മത്സരത്തിൽ ഞങ്ങൾ തിരിച്ചുവരും.”

ഇന്ത്യ 400 ന് മുകളിൽ ഉയർത്തുന്ന ഏത് ലക്ഷ്യവും എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ