അഞ്ചാം കളിയിലും ടോസ് ഭാഗ്യമില്ല, റെക്കോഡ് നിലനിർത്താൻ രണ്ട് ടീമുകളും; നിർണായക മാറ്റങ്ങൾ

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ  അഞ്ചാം മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്

ഇന്ന് തോറ്റാൽ ഇന്ത്യക്ക് നാട്ടിൽ ഒരുപാട് നാളുകൾക്ക് ശേഷം പരമ്പര നഷ്ടമാകും. അതിനാൽ ജയം മാത്രമാണ് ടീമിന് ലക്‌ഷ്യം.

ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് സന്ദര്‍ശകരുടെ വരവ്. ഡല്‍ഹിയില്‍ 211 എന്ന വലിയ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. രണ്ടാം മത്സരത്തിൽ ചതിച്ചത് ബാറ്റ്‌സ്മാന്മാരാണ്. പൊരുതാനുള്ള സ്കോർ പോലും ഇല്ലായിരുന്നു.  അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയിൽ ശക്തമായി തിരിച്ചു വരുക ആയിരുന്നു

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ബാവുമയുടെ സേവനം ആഫ്രിക്കക്ക് നഷ്ടമായി. എന്തിരുന്നാലും ടോസ് ഭാഗ്യം ഇത്തവണയും ടീമിനെ കൈവിട്ടില്ല.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്(ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (സി), ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(w/c), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വര് കുമാർ, യുസ്‌വേന്ദ്ര ചാഹൽ, അവേഷ് ഖാൻ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ