കടുവയെ കിടുവ പിടിച്ചു; ഒരൊറ്റ കോളില്‍ മുന്‍ ബാറ്റര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ഒരൊറ്റ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ഇന്ത്യയുടെ മുന്‍ ബാറ്റര്‍ വിനോദ് കാംബ്ലിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. സൈബര്‍ തട്ടിപ്പിന് ഇരയായ കാംബ്ലി തുക തിരിച്ചുകിട്ടാന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഡിസംബര്‍ മൂന്നിനാണ് കാംബ്ലി സൈബര്‍ തട്ടിപ്പിന് ഇരയായത്. ഒരു സ്വകാര്യ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് കാംബ്ലിയെ വിളിച്ചത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത കാംബ്ലിയോട് കൈ.വൈ.സി. വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ എടിഎം കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നും മുന്നറിയിപ്പ് നല്‍കി. എനിഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും കാംബ്ലിയോട വിളിച്ചയാള്‍ നിര്‍ദേശിച്ചു. ഫോണ്‍ സംഭാഷണം തുടരവെ തട്ടിപ്പുകാര്‍ കാംബ്ലിയുടെ അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തിക്കൊണ്ടിരുന്നു. കബളി പ്പിക്കപ്പെട്ടതായി കാംബ്ലി തിരിച്ചറിഞ്ഞപ്പോഴേക്കും 1.14 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പോയിരുന്നു.

വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് സമീപ കാലത്തായി വ്യാപകമായിരിക്കുകയാണ്. അത്തരത്തിലെ ഒരു ആപ്പാണ് കാംബ്ലിയെയും പറ്റിക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക