സൂര്യൻ അസ്തമിച്ചു; വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; പുറത്താക്കണം എന്ന ആവശ്യം ശക്തം

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 മത്സരത്തിൽ വീണ്ടും ഫ്ലോപ്പായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ബ്രൈഡൻ കാർസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് സൂര്യ ഔട്ട് ആയത്. 3 പന്തിൽ വെറും 2 റൺസാണ് താരം നേടിയത്. ഈ പരമ്പരയിൽ മോശമായ പ്രകടനമാണ് സൂര്യ ഉടനീളം കാഴ്ച വെച്ചത്. അതിലൂടെ തന്നെ സൂര്യയെ പുറത്താക്കി പുതിയ നായകനെ തിരഞ്ഞെടുക്കണം എന്ന ആവശ്യവും ശക്തമാണ്.

എന്നാൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം അഭിഷേക് ശർമ്മ. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

അഭിഷേകിന് മികച്ച പിന്തുണ നൽകിയത് തിലക് വർമയാണ്. താരം 15 പന്തിൽ 24 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് നൽകി. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്.

എന്നാൽ മലയാളികൾക്ക് നിരാശ സമ്മാനിച്ച് അവസാന മത്സരത്തിലും ഫ്ലോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രാ അർച്ചറിന് ക്യാച്ച് നൽകി 7 പന്തിൽ 2 സിക്‌സും, 1 ഫോറും അടക്കം 16 റൺസ് നേടിയാണ് താരം പുറത്തായത്. എല്ലാ തവണ പോലെയും ഇത്തവണയും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ