റൺസ് നേടിയത് നിങ്ങളായിരിക്കും, കാരണം ഞാൻ; ഇഷാന്ത് ശർമ്മയുടെ റെക്കോഡ്

2007 ൽ ആ ടെസ്റ്റിലാണ് ഇഷാന്ത് എന്ന പതിനെട്ടുവയസ്സുകാരൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. ഉയരക്കാരനായ ഇഷാന്തിന്റെ പന്തുകൾ പോണ്ടിങ് ഉൾപ്പടെ പല താരങ്ങളെയും കുഴപ്പിച്ചു. എന്തിരുന്നാലും സ്ഥിരത നിലനിർത്താൻ താരത്തിനായില്ല.

പലപ്പോഴും ടെസ്റ്റ് ടീമിലൊക്കെ ഇടയ്ക്കിടെ വന്നുപോകുന്ന ഒരു അതിഥി മാത്രമായി ഇഷാന്ത് ഒതുങ്ങി. അതിനിടയിൽ ബുംറ, ഷമി, തുടങ്ങിയ താരങ്ങളുടെ കടന്നുവരവോടെ ഇഷാന്ത് ശരിക്കും ഔട്ടായി എന്നുപറയാം.

എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു താരവും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോർഡിലും ഭാഗമാണ് ഇഷാന്ത്. മറ്റൊന്നും അല്ല ടെസ്റ്റിൽ ഈ നൂറ്റാണ്ടിൽ ഇന്ത്യക്ക് എതിരെ പിറന്ന മൂന്ന് വലിയ വ്യക്തികത സ്കോറുകളിലും ഇഷാന്തിന്റെ സംഭാവന ഉണ്ടായിരുന്നു.

അലിസ്റ്റർ കുക്ക് – 294 റൺസ്, എഡ്ജ്ബാസ്റ്റൺ 2011; മൈക്കൽ ക്ലാർക്ക് – 329 റൺസ്, സിഡ്നി 2012; ബ്രണ്ടൻ മക്കല്ലം – 302 റൺസ്, വെല്ലിംഗ്ടൺ 2014. ഇഷാന്ത് ശർമ്മ അവരുടെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഇവരുടെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു.

അതായത് കിട്ടിയ അവസരം ഇഷാന്ത് നഷ്ടപെടുത്തിയിട്ടാണ് ഇവർ ഇന്ത്യക്ക് എതിരെ മിന്നികത്തിയത്.

Latest Stories

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു; പരസ്പരം അണ്‍ഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങളുമില്ല!

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു; കൂടെ ഷാഹി കബീറും

എന്നെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയതാണ്, ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം