കരയിപ്പിച്ച് റൂട്ട്, ഇത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ; വീഡിയോ

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഈ ആഴ്ച ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർഹാമിൽ സ്വന്തം കാണികൾക്ക് മുന്നിൽ തന്റെ അവസാന ഏകദിനം കളിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ അവസാന ഏകദിനം ജയിക്കാൻ താരത്തിന്ന് സാധിച്ചില്ല മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. അഞ്ച് ഓവറിൽ 44 റൺസ് വഴങ്ങിയ സ്റ്റോക്സിന് ഒരു വിക്കറ്റ് വീഴ്ത്താനായില്ല. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല, ഒരു റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തായി.

സ്റ്റോക്സ് തന്റെ അവസാന ഏകദിനം കളിച്ചതിന് ശേഷം, സ്റ്റാർ ബാറ്റർ ജോ റൂട്ട് റിവർസൈഡ് സ്റ്റേഡിയത്തിലെ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ തന്റെ സഹതാരത്തിനും സുഹൃത്തിനുമായി വൈകാരിക വിടവാങ്ങൽ പ്രസംഗം നടത്തി. സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റ് കളിക്കുന്ന രീതിയെ മാറ്റിമറിച്ചിട്ടുണ്ടെന്ന് റൂട്ട് പരാമർശിച്ചു, അദ്ദേഹത്തിന്റെ സമീപനം യുവാക്കളെ ഏകദിനത്തിന്റെ മറ്റൊരു ശൈലിയിലേക്ക് നയിച്ചതായിട്ടും താരം പറഞ്ഞു.

“കൂട്ടുകാരെ , എന്നെ കേൾക്കുന്ന നിങ്ങൾ എന്നോട് അൽപ്പം സഹിക്കേണ്ടി വന്നേക്കാം, ബെന്നിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് ചുരുക്കി പറയുമെന്ന് ഞാൻ കരുതുന്നില്ല. വ്യക്തമായും, ഒരുപാട് വികാരങ്ങൾ നിങ്ങളിലൂടെ കടന്നുപോകും. ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ മനസിലൂടെ പോകുന്നുണ്ട് . ഒരു സുഹൃത്ത് എന്ന നിലയിൽ എന്നിലൂടെയും ഒരുപാട് കാര്യങ്ങൾ പോകുന്നു . എന്നാൽ ചില കാര്യങ്ങൾ എന്നതിലൂടെ ഞാൻ ഉദ്ദേശിച്ചത്, നിങ്ങളുടെ കരിയറിൽ ഉടനീളം നിങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് . മൈതാനത്ത് നിങ്ങൾ നേടിയ ചില കാര്യങ്ങൾ അസാധാരണമാണ്. അത് കപ്പ് ഫൈനലിലായാലും, അത് മറ്റ് നിരവധി കാര്യങ്ങളായാലും നിങ്ങൾ ചെയ്തു. ഫൈവ് വിക്കറ്റുകൾ , സെഞ്ചുറികൾ , അവിശ്വസനീയമായ ഫീൽഡിംഗ് ശകലങ്ങൾ, പക്ഷേ നിങ്ങൾ ചെയ്ത ചില കാര്യങ്ങൾ ഓർത്തിരിക്കേണ്ടതും പ്രധാനമാണെന്ന് ഞാൻ കരുതുന്നു, ഒരു ജനതയെ പിടിച്ചടക്കി. അവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത മുഹൂർത്തങ്ങളിലേക്ക് നയിച്ചു.

പ്രസംഗത്തിന് ശേഷം, 2019 ലോകകപ്പ് ജേതാവിനെ ഏകദിനത്തിലെ മികച്ച കരിയറിന് അഭിനന്ദിക്കുന്നതിന് മുമ്പ് റൂട്ട് സ്റ്റോക്സിന് ഒരു “അഭിനന്ദനത്തിന്റെ അടയാളമായി” ഒരു കുപ്പി ഷാംപെയ്ൻ നൽകി ടീം സന്തോഷപ്പൂർവം യാത്രയാക്കി, മറ്റ് ഫോര്മാറ്റുകളിൽ കാണാമെന്ന പ്രതീക്ഷയിൽ

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ