തോൽവിക്കിടയിലും ചെന്നൈക്ക് ആശ്വാസം സൂപ്പർ താരം നേടിയ റെക്കോഡ്

ചെന്നൈ സൂപ്പർ കിംഗ്സിന് അത്ര നല്ല കാലമല്ല ഇപ്പോൾ. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും സ്ഥിരത പുലർത്തിയ ടീമായ ചെന്നൈക്ക് ഈ സീസണിൽ ജയിക്കാനായത് കേവലം ഒരു മത്സരം മാത്രം. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റതോടെ ചെന്നൈ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെ കുറെ മങ്ങി കഴിഞ്ഞിരിക്കുകയാണ്. തോൽവിക്കിടയിലും ചെന്നൈക്ക് ആകെ ഉള്ള ആശ്വാസം ചില വ്യക്തികത പ്രകടനങ്ങൾ എങ്കിലും ഉണ്ടാകുന്നു എന്നതാവും. അതിലൊന്നാണ് അമ്പാട്ടി റായിഡു നേടിയ റെക്കോർഡ്.

ഇന്നലത്തെ മത്സരത്തിൽ 2 റൺ നേടിയാൽ 4000 പ്രീമിയർ ലീഗ് റൺ നേടുന്ന റെക്കോർഡ് സ്വന്തമാകുമെന്നിരിക്കെ താരം അത് വേഗം മറികടന്നു. ഐപിഎൽ ചരിത്രത്തിൽ 4000 റൺസ് എടുക്കുന്ന 13-ാമത്തെ ബാറ്ററാണ് റായ്ഡു. പത്താമത്തെ ഇന്ത്യൻ താരവും. വിരാട് കോലി, ശിഖർ ധവാൻ, രോഹിത് ശർമ, സുരേഷ് റെയ്‌ന, എംഎസ് ധോണി, റോബിൻ ഉത്തപ്പ, ഗൗതം ഗംഭീർ, ദിനേഷ് കാർത്തിക്, അജിങ്ക്യ രഹാനെ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.

ഇന്നലെ 31 പന്തിൽ നിന്ന് 46 റൺസെടുത്ത റായിഡു പുറത്തായതാണ് ചെന്നൈയെ വലിയ സ്കോർ നേടുന്നതിൽ നിന്ന് തടഞ്ഞത്. താരം ക്രീസിൽ ഉണ്ടായിരുന്നപ്പോൾ 200 റൺസൊക്കെ നേടാം എന്നായിരുന്നു ടീമിന്റെ കണക്കുകൂട്ടൽ.

മുന്നോട്ടുള്ള യാത്രയിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമായ ചെന്നൈ പ്രതീക്ഷ അർപ്പിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് റായിഡു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്