കോഹ്‌ലിയെ പഞ്ഞിക്കിട്ട താരം, മറ്റൊരു ടീമിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ; ഐ.പി.എൽ ചരിത്രത്തിലെ ആ റെക്കോഡ് ഇന്നും ഭദ്രം

പ്രണവ് തെക്കേടത്ത്

ആൽബീ മോർക്കൽ എന്ന നാമം മനസിലേക്കെത്തുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് പ്രഥമ ഐസിസി ട്വന്റി ട്വന്റി വേൾഡ് കപ്പിലെ കേപ്പ്ടൗണിലെ ആ രാത്രിയാണ് അവിടെ ഇംഗ്ലണ്ടിനെതിരെ തകരുന്ന സൗത്താഫ്രിക്കൻ നിരയെ അയാൾ കൈപിടിച്ചുയർത്തുന്ന ആ ഓർമ്മകൾ നേരിട്ട 20 ബോളിൽ 43 റൻസുകൾസ്വന്തമാക്കുമ്പോൾ സ്റ്റാൻഡ്‌സിലേക്ക് പറന്നുപോവുന്ന ആ നാല് സിക്‌സറുകൾ അത്ഭുതത്തോടെ നോക്കിയിരുന്ന ദിനം ,ബോളിങ്ങിൽ സ്വന്തമാക്കുന്ന 2 വിക്കറ്റുകളുമായി കളിയിലെ താരമായി അയാൾ നടന്നകന്ന രാത്രി.

സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളിലൂടെ കടന്നു പോവുമ്പോൾ മനസിലാക്കാൻ സാധിക്കാത്ത ഇമ്പാക്ട് ഫുൾ പ്ലെയർ ,ചെന്നൈ സൂപ്പർകിങ്സിന്റെ ആദ്യകാല തേരോട്ടങ്ങളിൽ അവരുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം പവർപ്ളേകളിൽ അയാളിൽ നിന്ന് ഉൽഭവിക്കുന്ന ഔട്ട് സ്വിങ്ങറുകൾ.

ബാറ്റിങ്ങിലേക്ക് വരുമ്പോൾ ഏതൊരു ഗ്രൗണ്ടും കീഴടക്കാനുള്ള കൈക്കരുത്ത്,നിർണായക നിമിഷങ്ങളിൽ പലപ്പോഴും തലയെടുപ്പോടെ നിന്ന ഓൾറൗണ്ടർ. ചെപ്പോക്കിലെ ഒരു സായാഹ്നത്തിൽ 12 ബോളുകളിലേ 43 റൻസുകൾക്ക് മുന്നിൽ അടിപതറാതെ കൊഹ്‌ലിയെന്ന പാർട്ട് ടൈം ബോളറുടെ ആത്മവിശ്വാസം തകർത്ത 28 റൻസുകൾ.

മോഡേൺ ഡേ ഓൾറൗണ്ടർ, ഏതൊരു ടീമിന്റെയും ഷോർട്ടർ ഫോര്മാറ്റിലേക്ക് കടന്നു കൂടാനുള്ള കഴിവുകൾ നിറഞ്ഞ ആൽബി മോർക്കൽ.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്