അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് രണ്ടാം വട്ടവും വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍

പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനുവേണ്ടി 130 വൈറ്റ് ബോള്‍ മത്സരങ്ങള്‍ (55 ഏകദിനങ്ങളും 75 ടി20യും) കളിച്ചിട്ടുള്ള താരമാണ് ഇമാദ്. പാകിസ്ഥാന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ച താരം തന്റെ നല്ല സമയത്തും മോശം സമയത്തും നിരന്തരമായ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞു.

ഏറെ ആലോചിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോക വേദിയില്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പച്ച ജേഴ്സിയണിഞ്ഞ ഓരോ നിമിഷവും അവിസ്മരണീയമാണ്.

ഈ അധ്യായം അവസാനിക്കുമ്പോള്‍, ആഭ്യന്തര ക്രിക്കറ്റിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും ക്രിക്കറ്റില്‍ എന്റെ യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം നിങ്ങളെ എല്ലാവരെയും പുതിയ രീതിയില്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- താരം വിമരമിക്കല്‍ പ്രഖ്യാപിച്ച് എക്‌സില്‍ കുറിച്ചു.

കൗതുകകരമെന്നു പറയട്ടെ, താരം അന്താരാഷ്ട്ര രംഗത്ത് നിന്ന് വിരമിക്കുന്നത് ഇതാദ്യമല്ല. 2023 നവംബറില്‍, ഫ്രാഞ്ചൈസി ലീഗുകള്‍ പിന്തുടരാനുള്ള ശ്രമത്തില്‍ ഇമാദ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, 2024 മാര്‍ച്ച് 23-ന്, 2024 ലെ പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ വിരമിക്കല്‍ തീരുമാനം അദ്ദേഹം മാറ്റി.

എന്നാല്‍ ഈ തിര്ിച്ചുവരവില്‍ താരത്തിന് തിളങ്ങാനായില്ല. ടൂര്‍ണമെന്റില്‍ രണ്ട് ഇന്നിംഗ്സുകളിലായി 19 റണ്‍സ് മാത്രം നേടിയ താരം മൂന്ന് വിക്കറ്റു നേടി. അതേസമയം, യുഎസിനോട് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതില്‍ പരാജയപ്പെട്ടു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം