'ബാബര്‍ അസം' ആ പേരിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട് 'ദി ക്ലാസ്' !

ലിട്ടു ഒജെ

കറാച്ചിയിലേക്ക് വരാം , അവിടെ ഓസ്‌ട്രേലിയ പാകിസ്ഥാനെ നേരിടുകയാണ്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് മുന്നിലുള്ളത് സമനില മാത്രമാണ്. വെറുമൊരു സമനില!
ഓസിസിന്റെ പേസ് വജ്രായുധങ്ങള്‍ അത്രയ്ക്ക് ഭയാനകമാണ്. ഏത് ഫ്‌ലാറ്റ് ട്രാക്കിലും നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളവര്‍ . കമ്മിന്‍സും സ്റ്റാര്‍ക്കും ഒരു പോലെ ഏറിഞ്ഞ്‌കൊണ്ടിരുന്നു. സ്വെപ്‌സണും ല്യോണും കുത്തിതിരിച്ചു. പക്ഷേ അവരുടെ മുന്നിലുള്ളത് അത്രയ്ക്കുറപ്പുള്ള പാറയായിരുന്നു. അത് തകര്‍ക്കാന്‍ കങ്കാരുക്കളുടെ കയ്യിലുള്ള ആയുധങ്ങള്‍ പോരാതെ വന്നു!

ആ പാറയുടെ പേര് ബാബര്‍ അസം എന്നാണ്. പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നുള്ള ഖ്യാതി വളരെ കുറച്ച് സമയം കൊണ്ട് നേടിയെടുത്തവന്‍!ആദ്യ ഇന്നിങ്ങ്‌സില്‍ ബാബറിനെ പുറത്താക്കിയത് സ്വെപ്‌സനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചൊരു ഡെലിവറിയിലൂടെ, പക്ഷേ സെക്കന്റ് ഇന്നിങ്ങ്‌സില്‍ സ്വെപ്‌സന്‍ അതേ ബോള്‍ എത്ര എറിഞ്ഞിട്ടും ബാബര്‍ പിടികൊടുത്തില്ല. ബോളും പിച്ചും മനസ്സിലാക്കി അയാള്‍ കൂടുതല്‍ ഉത്തേജിതനായ് നിലകൊണ്ടു!

കവര്‍ ഡ്രൈവും ഫ്‌ലിക്ക് ഷോട്ടുകളും പുള്‍ ഷോട്ടുകളുമായ് ബാബര്‍ ക്രീസിനെ അടക്കിഭരിക്കുകയായിരുന്നു.നേരിട്ട ഓരോ ബോളിനും അതിന്റേതായ വിലയുള്ള ഇന്നിങ്ങ്‌സ്. കൂടെ റിസ്വാന്റെ പിന്തുണകൂടിയായപ്പോള്‍ കങ്കാരുക്കളുടെ വിജയമോഹം തച്ചുടക്കുകയായിരുന്നു ബാബര്‍!

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ചൊരു ക്ലാസ് ബാറ്റ്‌സ്മാനാണ് ബാബര്‍ എന്നതില്‍ സംശയമില്ല. ഫാബ് ഫോറിന്റെ കൂടെ ചേര്‍ക്കാന്‍ പറ്റിയൊരു മുതല്‍. ക്രീസിലേക്ക് എത്തിയാല്‍ സ്റ്റാന്‍ഡിങ്ങും കവര്‍ ഡ്രൈവും കൊണ്ട് വിസ്മയിപ്പിക്കുന്ന ബാറ്റ്‌സ്മാന്‍. കണ്ടിരിക്കുക , അഭിനന്ദിക്കുക. അതാണ് വേണ്ടതും!

സംഗാക്കരയും ജയവര്‍ദ്ധനയും വിരമിച്ചപ്പോള്‍ തകര്‍ന്ന ശ്രീലങ്കയെ ഓര്‍മ്മയില്ലേ? പാകിസ്ഥാനും അത് സംഭവിക്കുമായിരുന്നു. ഒരുപക്ഷേ ബാബര്‍ ഉദയം ചെയ്യ്തില്ലായിരുന്നുവെങ്കില്‍. ക്ലാസിനപ്പുറം അയാള്‍ പാകിസ്ഥാനു നല്‍കുന്നൊരു മൊമന്റമുണ്ട്. അതാണ് കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടത്!

സ്‌പോര്‍ട്‌സിനൊരു പ്രവിലേജുണ്ട്, അതിന് അതിര്‍വരമ്പുകളില്ല. പാകിസ്ഥാനായാലും ഓസ്‌ട്രേലിയായാലും ക്രിക്കറ്റിനു നല്‍കുന്ന അടിസ്ഥാനപരമായൊരു എന്റര്‍ടെയ്‌മെന്റുണ്ട്. അതാണ് ബാബറും പച്ച ജേഴ്‌സിയിലൂടെ നല്‍കുന്നതും! രാജ്യസ്‌നേഹം മാറ്റിവെക്കൂ, നല്ലതിനെ അംഗീകരിക്കൂ. ബാബര്‍ ഒരു അപാരമായ ബാറ്റ്‌സ്മാനാണ്. ക്ലാസിനെ റീഡിഫൈന്‍ ചെയ്യുന്നവന്‍. അയാളുടെ ബാറ്റിങ്ങ് ആസ്വദിക്കുക, അതൊരു സമയം പോക്കല്ല, ക്രിക്കറ്റിനോടുള്ള അതിനിവേശം കൂട്ടുക തന്നെ ചെയ്യും!

LET ENJOY HIS PLAY & CONGRATULATE HIM. HE DESERVE THAT.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ