'അശ്വിനെ കൈകാര്യം ചെയ്യാന്‍ അറിയാം' വെല്ലുവിളിച്ച് ഇംഗ്ലീഷ് കപ്പിത്താന്‍

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് ഇന്ത്യക്കെതിരെ മന:ശാസ്ത്രപരമായ യുദ്ധം കടുപ്പിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള വിദ്യകള്‍ അറിയാമെന്ന് റൂട്ട്. ഓവലില്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റൂട്ട് ഇങ്ങനെ പറഞ്ഞത്.

അശ്വിന്റെ റെക്കോഡ് എല്ലാം വെളിവാക്കുന്നു. അദ്ദേഹം ലോകോത്തര കളിക്കാരനാണ്. ഇംഗ്ലണ്ടിനതിരെ അശ്വിന്‍ റണ്‍സ് നേടുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ അശ്വിന് എന്ത് സാധ്യമാകുമെന്ന് അറിയാം. അശ്വിന്റെ വെല്ലുവിളി ചെറുക്കാന്‍ വേണ്ടത്ര തയാറടുപ്പ് നടത്തിയെന്ന് ഉറപ്പുവരുത്തും- റൂട്ട് പറഞ്ഞു.

എല്ലാ തരത്തിലെ കണക്കുകളും സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തെ നിര്‍വീര്യമാക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടിന്റെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തും. എന്നാല്‍ പരമ്പരയുടെ പകുതിയില്‍വച്ച് ഒന്നും അനായാസമല്ല. ഇന്ത്യന്‍ ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കുകയും അവരെ തിരിച്ചുവരാന്‍ അനുവദിക്കാതിരിക്കുകയുമാണ് ലക്ഷ്യമെന്നും റൂട്ട് വ്യക്തമാക്കി.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ