'സിമന്‍റിട്ടുറപ്പിച്ച' പിച്ച്, സിംബാബ്‌വെ മര്‍ദ്ദകനാണ് ഇനി താരം!

Suresh Varieth

അവിശ്വസനീയം, അവര്‍ണ്ണനീയം ….. പാക്കിസ്ഥാന്റെ ഈ ചെറുത്തുനില്‍പ്പിനെ വര്‍ണിക്കാന്‍ നിഘണ്ടുവില്‍ ഇതിലും നല്ല വാക്കുകള്‍ ഉണ്ടായെന്നു വരില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഓസീസ് ഈഡന്‍ ഗാര്‍ഡന്‍സില്‍ VVS ലക്ഷ്മണിനോടും രാഹുല്‍ ദ്രാവിഡിനോടും തോറ്റ പോലെ മറ്റൊരു നാണക്കേട് ഇന്നവര്‍ക്ക് പാക്കിസ്ഥാന്‍ സമ്മാനിച്ചിരിക്കുന്നു. ജയമുറപ്പിച്ച് നാലാം ദിവസം രണ്ടാം സെഷനില്‍ ഫീല്‍ഡിലിറങ്ങിയ ഓസീസിനെ ഒരു വേള പരാജയ ഭീതിയിലേക്ക് തള്ളിവിടാന്‍ പോലും ആ മൂന്ന് പാക്ക് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു.

സിമന്റിട്ടുറപ്പിച്ച പോലൊരു പിച്ചില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സും. മൂന്നാം ദിവസം രാവിലെ വരെ ബാറ്റര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ പാക്ക് ബൗളര്‍മാരുടെ ഹൃദയം തകര്‍ത്ത് ഓസീസ് നേടിയത് 559 റണ്‍സാണ്. 59 ഓവറില്‍ വെറും 148 ന് പാക്കിസ്ഥാന്‍ തകര്‍ന്നടിയുമ്പോഴും 36 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസം ഏകനായി ചെറുത്തു നിന്നിരുന്നു. 411 റണ്‍സിന്റെ വന്‍ ലീഡ് ഉണ്ടായിട്ടും, അതേ പിച്ചില്‍ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ഇന്നിംഗ്‌സ് തുടങ്ങാനുള്ള ഓസീസ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തുമെന്നുറപ്പ്.

170 ഓളം ഓവറുകള്‍ ബാക്കി നില്‍ക്കേ വിജയമുറപ്പിച്ച് നാലാം ദിനം ഫീല്‍ഡിലിറങ്ങിയ ഓസീസിന്റെ പ്ലാനുകള്‍ ആദ്യ മണിക്കൂറില്‍ വന്‍ വിജയമായിരുന്നു. ഇമാമുള്‍ ഹഖും അസര്‍ അലിയും ആദ്യ ഇന്നിംഗ്‌സിലെ കഥ തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും കളി അഞ്ചാം ദിവസത്തേക്ക് നീളുമോയെന്ന് പോലും ഉറപ്പില്ലാതായി. അബ്ദുള്ള ഷഫീഖിനും ബാബര്‍ അസമിനും പക്ഷേ പ്ലാനുകള്‍ വേറെയായിരുന്നു. കളി അടുത്ത ദിവസത്തേക്കു നീണ്ടെന്ന് മാത്രമല്ല, പാക്കിസ്ഥാന്‍ ഒരു വേള വിജയം മുന്നില്‍ കാണുകയും ചെയ്തു.

96 റണ്‍സില്‍ ഷഫീഖും 196 ല്‍ ബാബറും വീഴുമ്പോള്‍ ഒരു പക്ഷേ സമീപകാല ക്രിക്കറ്റിലെയും പാക്കിസ്ഥാന്‍ ക്രിക്കറ്റിലെയും എക്കാലത്തെയും മികച്ച ചെറുത്തുനില്‍പ്പിനും കറാച്ചി നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക. 228 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് അവസാനിക്കുമ്പോള്‍ മാച്ച് സേവ് ചെയ്യാമെന്ന അവസ്ഥയിലായിരുന്നു പാക്കിസ്ഥാന്‍. റിസ്വാന്റെ തകര്‍പ്പന്‍ സെഞ്ചുറി കൂടിയായപ്പോള്‍ അവര്‍ ഒരു വേള വിജയത്തിലേക്കെന്ന് തോന്നി. നഥാന്‍ ലിയോണ്‍ ഓസീസിനു നല്‍കിയ ചെറിയ പ്രതീക്ഷ പോലും റിസ്വാന്‍ തല്ലിക്കെടുത്തി.

വിജയത്തിനൊത്ത സമനിലയുമായി ഇനി പാക്കിസ്ഥാന് ലഹോറിലേക്ക് ബസ് കയറാം. എങ്കിലും ചിന്തകള്‍ മുഴുവന്‍ ബാബര്‍ അസം എന്ന, ചില ഓണ്‍ലൈന്‍ പണ്ഡിതരുടെ ഭാഷയിലെ ‘ സിംബാബ്വേ മര്‍ദ്ദകനെ’ പറ്റിയാണ്. എത്ര മനോഹരമായാണ് പ്രതിസന്ധി ഘട്ടത്തില്‍ ഷഫീഖിനെയും റിസ്വാനെയും കൂട്ടുപിടിച്ച് ടീമിനെ രക്ഷിച്ചത്. തികച്ചും ഒരു ക്യാപ്റ്റന്റെ പ്രകടനം തന്നെ. ആകെയുള്ള 172 ഓവറുകളില്‍ 71 ഓവറുകളും കളിച്ചത് ബാബര്‍ തന്നെ. ബാബറും റിസ്വാനും ഷെഫീക്കും ഒഴികെ വന്നവര്‍ എല്ലാവരും ചേര്‍ന്ന് 20 ഓവര്‍ മാത്രമാണ് ക്രീസില്‍ ചെലവഴിച്ചത് എന്ന് മാത്രം നോക്കിയാല്‍ മതി ഈ മൂവര്‍ സംഘം ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചതിന്റെ വില മനസ്സിലാവാന്‍.

രസകരമായ വസ്തുതയെന്തെന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ചുറിയടക്കം 677 റണ്‍സും ന്യൂസിലാന്റിനെതിരെ അഞ്ചു ടെസ്റ്റില്‍ നിന്ന് 409 റണ്‍സും വിന്‍ഡീസിനെതിരെ 6 ടെസ്റ്റില്‍ നിന്ന് 419 റണ്‍സും ഉള്ള ഇദ്ദേഹത്തിന് സിംബാബ്വേക്കെതിരെ രണ്ടിന്നിങ്‌സില്‍ നിന്ന് സമ്പാദ്യം രണ്ട് റണ്‍സാണെന്നതാണ്. മിയാന്‍ദാദിനും ഇന്‍സമാമിനും യൂനിസ് ഖാനും ശേഷം പാക്ക് ബാറ്റിങ്ങിനെ മുന്നോട്ട് കൊണ്ടു പോകാന്‍ തീര്‍ച്ചയായും ബാബര്‍ അസമിന് കഴിയും, കഴിയട്ടെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍