ഏകദിനത്തിലെ ഏറ്റവും മികച്ച താരം സച്ചിനോ ഞാനോ ഒന്നും അല്ല, അത് അവനാണ്; ഇന്ത്യൻ താരത്തെ പുകഴ്ത്തി റിക്കി പോണ്ടിങ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ നേടിയ സെഞ്ച്വറിക്ക് വിരാട് കോഹ്‌ലിയെ റിക്കി പോണ്ടിംഗ് അഭിനന്ദിച്ചു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകദിന കളിക്കാരനെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. കോഹ്‌ലി 14,000 ഏകദിന റൺസും തന്റെ 82 ആം സെഞ്ചുറിയും നേടിയത് അടുത്തിടെ പാകിസ്താനെതിരെയുള്ള പോരാട്ടത്തിനിടെ ആയിരുന്നു. പോണ്ടിംഗിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി ഇതോടെ കോഹ്‌ലി മാറി. ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടി ആയിരുന്നു ഇത്.

ഐസിസി റിവ്യൂവിൽ സംസാരിക്കവേ, കോഹ്‌ലിയെ പോണ്ടിംഗ് പ്രശംസിച്ചു. “വലിയ മത്സരങ്ങളിൽ പ്രകടനം നടത്താൻ നിങ്ങളുടെ വലിയ താരങ്ങളുടെ സേവനം ആവശ്യമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തേക്കാൾ വലിയ കളി ഇന്ത്യയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“പാകിസ്ഥാനെതിരായ മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയതിൽ എനിക്ക് അതിശയിക്കാനില്ല. 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ച അദ്ദേഹം ഇപ്പോൾ ഐസിസി ടൂർണമെൻ്റിൽ മറ്റൊരു വലിയ സ്കോർ നേടി, ”അദ്ദേഹം പറഞ്ഞു.

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നടന്ന നിർണായക പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 111 പന്തിൽ 100 ​​റൺസ് നേടിയ വിരാട് കോഹ്‌ലി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററും.

“വിരാട് സെഞ്ച്വറി നേടിയെങ്കിലും പാകിസ്ഥാൻ ബാറ്റ്‌സ്‌മാർക്കൊന്നും വലിയ സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല. അർദ്ധ സെഞ്ച്വറി ഒരിക്കലും ഒരു കളി ജയിക്കില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. “വിരാട് കോഹ്‌ലിയെക്കാൾ മികച്ച 50 ഓവർ കളിക്കാരനെ ഞാൻ കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. അവൻ എന്നെ മറികടന്നു, ഇപ്പോൾ ഗെയിമിലെ എക്കാലത്തെയും മികച്ച സ്‌കോറർ ആകാനുള്ള അവസരമുണ്ട് അയാൾക്ക്. അദ്ദേഹം സച്ചിന് 4000 റൺസിന് പിന്നിലാണ്, പക്ഷേ വിരാട് അവിടെയെത്താൻ ശ്രമിക്കുമെന്ന് എനിക്കറിയാം, ”പോണ്ടിങ് പറഞ്ഞു നിർത്തി.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?