അവസാന നാല് ഓവറില്‍ പന്തെറിയാന്‍ താന്‍ ഭയക്കുന്ന ബാറ്റര്‍?; വെളിപ്പെടുത്തി അശ്വിന്‍

ടി20യില്‍ അവസാന നാല് ഓവറില്‍ പന്തെറിയാന്‍ താന്‍ ഭയക്കുന്ന ബാറ്റര്‍ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അത് വിദേശ താരമല്ല എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ നായകനും മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയ്‌ക്കെതിരെ ഹോള്‍ എറിയാനാണ് അശ്വിന്‍ ഭയക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരം നോക്കുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം രോഹിത് ശര്‍മയുടെ ബാറ്റിംഗാണ്. ഇന്ത്യ 4 വിക്കറ്റിന് 30 റണ്‍സെന്ന നിലയില്‍ തകര്‍ന്ന സമയത്ത് സാഹചര്യം മനസിലാക്കുകയും അവസരത്തിനൊത്ത് കളിക്കുകയും ചെയ്യാന്‍ രോഹിത്തിനായി. പിന്നീട് പവര്‍പ്ലേയില്‍ കടന്നാക്രമിക്കുകയും ചെയ്തു.

അവസാന നാല് ഓവറില്‍ രോഹിത്തിനെതിരേ പന്തെറിയുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഏത് ബോളറായാലും ഡെത്തോവറില്‍ രോഹിത്തിനെതിരേ പന്തെറിയാന്‍ ഭയക്കും. ലെങ്ത് പന്തെറിഞ്ഞാല്‍ പുള്‍ഷോട്ട് കളിക്കും. ശരീരത്തിലേക്കെറിഞ്ഞാല്‍ പിക്ക് അപ് പുള്‍ഷോട്ട് കളിക്കും.

ഫുള്ളറോ വൈഡറോ ഷോര്‍ട്ട് ബോളുകളെറിഞ്ഞാല്‍ ഓവര്‍ കവറിന് മുകളിലൂടെ സിക്സര്‍ പ്രതീക്ഷിക്കാം. യോര്‍ക്കര്‍ കൃത്യമായി എറിയാനായില്ലെങ്കില്‍ സിക്സര്‍ ഉറപ്പ്. ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്നാം ടി20യിലെ സൂപ്പര്‍ ഓവര്‍ നോക്കുക. ടിം സൗത്തിയുടെ അവസാന പന്ത് അനായാസം സിക്സര്‍ പറത്തി ഇന്ത്യക്ക് രോഹിത് ജയം നേടിക്കൊടുത്തു- അശ്വിന്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്