ആ താരം എല്ലാ ടീമുകൾക്കും ഭീഷണി, അയാൾ ഉള്ളപ്പോൾ...; ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് സഹീർ ഖാൻ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) എവേ മത്സരങ്ങളിൽ എംഎസ് ധോണിയുടെ ജനപ്രീതിയെക്കുറിച്ച് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ തുറന്നു പറഞ്ഞു. ധോണി കളിക്കുന്നിടത്തോളം കാലം എവേ സ്റ്റേഡിയങ്ങളിൽ പോലും ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ആധിപത്യം പുലർത്തുമെന്ന് സഹീർ പറഞ്ഞു.

43 വയസുകാരൻ എംഎസ് ധോണി തന്റെ 18-ാം ഐപിഎൽ സീസണിൽ കളിക്കാൻ ഒരുങ്ങുകയാണ്. മെഗാ ലേലത്തിന് മുമ്പ് സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ ₹4 കോടിക്ക് ‘അൺക്യാപ്പ്ഡ് പ്ലെയർ’ ആയി നിലനിർത്തി. കഴിഞ്ഞ സീസണിൽ ധോണി മികവ് കാണിച്ചിരുന്നു. 220 ലധികം സ്ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്.

സി‌എസ്‌കെയ്‌ക്കെതിരായ ഹോം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ആരാധകരുടെ ഒരു “നീലക്കടൽ” ഉണ്ടാകുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, സ്റ്റേഡിയങ്ങളിൽ ധോണിയുടെ ആരാധകർ ആധിപത്യം പുലർത്തുന്നത് തുടരുമെന്ന് സഹീർ ഖാൻ മറുപടി നൽകി. “സി‌എസ്‌കെ മത്സരത്തിൽ ഒരു മഞ്ഞക്കടൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു” ഒരു റിപ്പോർട്ടർ പറഞ്ഞു.

“എം‌എസ് ധോണി ഉള്ളിടത്തോളം കാലം, ആരാധകർക്ക് അദ്ദേഹത്തോടുള്ള സ്നേഹം കാരണം ചെന്നൈ ആരാധകർ എല്ലാ സ്റ്റേഡിയങ്ങളിലും ആധിപത്യം സ്ഥാപിക്കും” സഹീർ പറഞ്ഞു.

2025 ലെ ഐ‌പി‌എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി സഹീർ ഖാൻ പ്രവർത്തിക്കും. കന്നി കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്