ആ ഇന്നിംഗ്സ് ഇന്ത്യൻ ആരാധകർക്ക് അത്ര സുഖമുള്ള ഓർമ്മയല്ല, ഇന്നത്തെ കാലത്ത് അതൊരു പുതുമയല്ലായിരിക്കാം

ഷമീൽ സലാഹ്

ഇക്കാലത്ത് ഏകദിന ക്രിക്കറ്റിൽ ഒരു ഡബിൾ സെഞ്ച്വറി എന്നത് അത്ര വിചിത്രമല്ലായിരിക്കാം. എന്നാൽ കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അത് തീർത്തും വിചിത്രമായ കാലഘട്ടത്തിൽ 1997ലെ മെയ് 21. ഈയൊരു ദിവസം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ ഓർക്കുന്ന ഒന്നല്ല.

ചിരവൈരികളായ പാകിസ്ഥാന്റെ, ഇന്ത്യക്കെതിരെ ശക്തമായ റെക്കോർഡുള്ള ഒരു ബാറ്റ്സ്മാൻ ഇന്ത്യയെ തകർത്തു. അതെ, ഇന്ത്യൻ ബൗളർമാരെ കൈക്കുളളിലാക്കി ബ്ലാസ്റ്ററിങ്ങ് സ്പെഷൻ നോക്കിലൂടെ സയീദ് അൻവർ എന്ന ഇടം കയ്യൻ ബാറ്റ്സ്മാൻ ഇന്ത്യയെ തകർത്തു.

രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ നടന്ന ഇൻഡിപെൻഡൻസ് കപ്പിൽ വെച്ചുളള ഇന്ത്യയുടെ അവസാന ലീഗ് മാച്ചിൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സയീദ് അൻവർ ഇന്ത്യൻ ബൗളർമാരെ കയ്യിലെടുക്കുക മാത്രമല്ല, റെക്കോർഡ് ബുക്കുകളിൽ ഇടം നേടുകയും ചെയ്തു, ഏകദിനത്തിലെ അന്നത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായ 194.

അന്ന് വിവിയൻ റിച്ചാർഡ്സിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്ന 189 മറികടന്ന് കൊണ്ട് 6 റൺസുകൾക്ക് ഡബിൾ സെഞ്ച്വറി നഷ്ടമായി പുറത്താകുമ്പോൾ.  146 പന്തുകളിൽ നിന്നായി 22 ബൗണ്ടറികളും 5 സിക്സറുകളും ആയിരുന്നു അൻവർ നേടിയിരുന്നത്.

മറുപടിയിൽ സച്ചിൻ തെണ്ടുൽക്കർ നേരത്തെ തന്നെ പുറത്തായ ശേഷം ഇന്ത്യയുടെ പെരുതലിൽ 107 റൺസ് എടുത്ത രാഹുൽ ദ്രാവിഡിന്റെ കന്നി ഏകദിന സെഞ്ച്വറി ഇന്ത്യൻ ആരാധകർക്കിടയിൽ തെല്ല് ആശ്വാസവും പടർത്തി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍